അഞ്ചാം തവണയും ഛേത്രി തന്നെ ഇന്ത്യയുടെ മികച്ച താരം

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (14:36 IST)
മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഈ വർഷത്തെ അഖിലേന്ത്യ ഫുഡ്ബോൾ ഫെഡറേഷൻ പുരസ്കാരം ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് പുരസ്കാരത്തിനായി ഛേത്രിയെ തിരഞ്ഞെടുത്തത്.  
 
ഇത് അഞ്ചാം തവണയാണ് രാജ്യത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം ഛേത്രിയെ തേടിയെത്തുന്നത്. നേരത്തെ 2007, 2011, 2013, 2014 എന്നീ വർഷങ്ങളിൽ ഛേത്രി പുരസ്കാരം സ്വന്തമാക്കിയിരുന്നു. ബൈച്ചൂംഗ് ബൂട്ടിയക്കുശേഷം ഇന്ത്യക്കായി 100 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം ഛേത്രി ഈയടുത്ത് സ്വന്തമാക്കിയിരുന്നു. 
 
കമലാ ദേവിയാണ് രാജ്യത്തെ മികച്ച വനിത താരം. ചെന്നൈയിന്‍ എഫ് സിയുടെ അനിരുദ്ധ് ഥാപ്പയെയാണ് മികച്ച യുവതാരമായി തിരഞ്ഞെടുത്തിരിക്കുന്നത്, ഈ വിഭാഗത്തിലെ വനിതാ താരം ഇ പാന്ഥോയിയാണ്. താഴേതലത്തിലുള്ള മികച്ച വികസന പ്രവർത്തനങ്ങൾ കേരളവും പുരസ്കാരത്തിന് അർഹമായിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India W vs Sri Lanka W: അഞ്ചാം ടി20 യിലും ജയം; ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

ഏകദിന ടീമിൽ നിന്നും റിഷഭ് പന്ത് പുറത്തേക്ക്, ഗില്ലും ശ്രേയസ് അയ്യരും തിരിച്ചെത്തും

WPL 2026: ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ തന്നെ നയിക്കും

ടെസ്റ്റിൽ ഇന്ത്യ മിസ് ചെയ്യുന്നത് ഹാർദ്ദിക്കിനെ പോലൊരു താരത്തെ, തിരിച്ചുവരണമെന്ന് ഉത്തപ്പ

ഇതൊരിക്കലും അവസാനമല്ല, ടി20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ

അടുത്ത ലേഖനം
Show comments