‘ഒമ്പത് വര്‍ഷം മെസ്സിയേക്കാള്‍ മികച്ചവനെന്ന നുണ പാടി പുകഴ്ത്തിയതിനുള്ള പ്രതിഫലം റൊണാള്‍ഡോ തന്നു’
‘ഒമ്പത് വര്‍ഷം മെസ്സിയേക്കാള്‍ മികച്ചവനെന്ന് പാടി പുകഴ്ത്തിയതിനുള്ള പ്രതിഫലം റൊണാള്‍ഡോ തന്നു’; സൂപ്പര്‍ താരത്തിനെതിരെ റയലാരാധകന്‍
Publish Date: Mon, 23 Jul 2018 (12:34 IST)
Updated Date: Mon, 23 Jul 2018 (12:37 IST)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫുട്ബോൾ പ്രേമികൾ എറ്റവും അധികം താരതമ്യം ചെയ്തിരിക്കുന്നത് റൊണാൾഡോ - മെസ്സി എന്ന പേരായിരിക്കും. രണ്ട് പേരുടെയും കളിയും ശൈലിയും പലതവണ ആരാധകർ താരതമ്യം ചെയ്തിട്ടുള്ളതാണ്. ആരാണ് മികച്ച കളിക്കാരൻ എന്ന് ചോദിച്ചാൽ മെസി എന്ന് തന്നെയാകും ഉത്തരം.
പക്ഷേ, റയൽ ആരാധകർക്ക് എന്നും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ഒന്നാം കളിക്കാരൻ. പക്ഷേ, ഇപ്പോഴിതാ മെസിയേക്കാൾ മികച്ച കളിക്കാരൻ റൊണാൾഡോ ആയിരുന്നുവെന്ന് തങ്ങൾ നുണ പറയുകയായിരുന്നുവെന്ന് റയൽ ആരാധകർ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു.
റൊണാള്‍ഡോയുടെ യുവന്റസ് പ്രവേശനമാണ് ഇതിന് കാരണമായിരിക്കുന്നത്. സ്പാനിഷ് ലീഗില്‍ നിന്നും ഇറ്റാലിയന്‍ ലീഗിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം റോണോ ആരാധകര്‍ പ്രതീക്ഷിച്ചതല്ല. എന്നാല്‍ സീആര്‍7 ന്റെ കൂടുമാറ്റത്തേക്കാള്‍ റയലിന്റെ ആരാധകരെ തകര്‍ത്തു കളഞ്ഞത് റോണോയുടെ ഒരു പ്രസ്താവനയായിരുന്നു.
റയലില്‍ നിന്ന് യുവന്റസിലേക്കുള്ള പറിച്ചുനടല്‍ തന്നെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്ന് റൊണോ വ്യക്തമാക്കിയിരുന്നു. ഒപ്പം, യുവന്റസിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്ന് എന്നാണ് താരം വിശേഷിപ്പിച്ചത്. ഇത് റയൽ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ഒമ്പത് വര്‍ഷം റയലില്‍ കളിച്ച് നാല് ബാലണ്‍ ഡി ഓറുള്‍പ്പടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ റൊണാൾഡൊയുടെ ഈ പ്രസ്താവനകൾ ആരാധകരിൽ അമർഷം ഉണ്ടാക്കിയിരിക്കുകയാണ്. തന്റെ നിരാശ പ്രകടമാക്കിയ ഒരു ആരാധകന്റെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
”ഒന്‍പതു വര്‍ഷം നിങ്ങള്‍ മെസിയേക്കാള്‍ മികച്ചവനാണെന്നു ഞങ്ങള്‍ നുണ പറഞ്ഞതിന് അര്‍ഹിച്ച സമ്മാനം തന്നെ നിങ്ങള്‍ തന്നു” എന്നായിരുന്നു റയല്‍ ആരാധകര്‍ റൊണാള്‍ഡോയുടെ പത്ര സമ്മേളനത്തിലെ വാക്കുകളോട് പ്രതികരിച്ചത്.