അണ്ടർ 17 ലോകകപ്പ്: കൊളംബിയയെ മലര്‍ത്തിയടിച്ച് ജർമ്മനി ക്വാർട്ടറിൽ - ജയം എതിരില്ലാതെ നാലു ഗോളുകൾക്ക്
കൊളംബിയയെ മലര്‍ത്തിയടിച്ച് ജർമ്മനി ക്വാർട്ടറിൽ
Publish Date: Mon, 16 Oct 2017 (20:15 IST)
Updated Date: Mon, 16 Oct 2017 (20:17 IST)
അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ കൊളംബിയക്കെതിരെ ജർമ്മനിക്ക് തകർപ്പൻ ജയം. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയയെ നാലുഗോളുകൾക്ക് തോൽപ്പിച്ച ജർമ്മനി ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ ബ്രസീലോ ഹോണ്ടുറാസോ ആയിരിക്കും അടുത്ത എതിരാളികള്‍.
യാൻ ഫീറ്റ് ആർപ്പ് (7, 65), യാൻ ബെസിക് (39), ജോൺ യെബോ (10) എന്നിവരുടെ ഗോളിലാണു ജര്‍മ്മനിയുടെ ജയം.
നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് കൊളംബിയക്ക് തിരിച്ചടിയായത്. എന്നാല്‍ പന്ത് കൈവശം വെയ്ക്കുന്നതിൽ പരാജയപ്പെട്ടിട്ടും ഗോള്‍ നേടുന്നതിലുള്ള മികവാണു ജർമ്മനിയെ തുണച്ചത്. കൊളംബിയൻ പ്രതിരോധത്തിന്റെ പാളിച്ചകളും അവർ നല്ല രീതിയിൽ മുതലെടുത്തു.