കേരള ബ്ലാസ്റ്റേഴ്സിനായി ഐഎസ്എൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാകണം, സ്വപ്നം വെളിപ്പെടുത്തി അഡ്രിയാൻ ലൂണ

അഭിറാം മനോഹർ
ചൊവ്വ, 13 ഓഗസ്റ്റ് 2024 (17:19 IST)
ഐഎസ്എല്‍ പതിനൊന്നാം സീസണിന്റെ ആരവം ഉയരുന്നതിനിടയില്‍ ഐഎസ്എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സിനായി നേടികൊടുക്കുകയാണ് തന്റെ സ്വപ്നമെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയന്‍ ലൂണ. തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന ക്ലബിന് കിരീടം നേടികൊടുക്കുന്ന ആദ്യ ക്യാപ്റ്റനാവുക എന്നത് വലിയ സ്വപ്നമാണെന്നാണ് ലൂണ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയത്.
 
ക്ലബിന് വേണ്ടി ഒരു കപ്പ് നേടുന്ന ആദ്യ നായകനാകണമെന്നാണ് ആഗ്രഹം. ബ്ലാസ്റ്റേഴ്‌സിനായി ഒരു ട്രോഫി നേടുക എന്നത് ഒരു വ്യക്തിപരമായ ലക്ഷ്യം കൂടിയാണ്. കാരണം ആ ഒരു നിമിഷത്തിനായാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. ഒരു ട്രോഫിക്ക് വേണ്ടി ക്ലബ് കഴിഞ്ഞ 11 വര്‍ഷമായി കാത്തിരിക്കുകയാണ്. അതിന്റെ അര്‍ഥം ഞങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു ലക്ഷ്യമാണുള്ളത്. ലൂണ പറഞ്ഞു.
 
 2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ ക്ലബിന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ 3 സീസണുകളിലായി 15 ഗോളുകളും 20 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments