ഒരു സ്വപ്‌നം മാത്രം; വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി
മോസ്‌കോയില്‍ എന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കും: റൂണി
വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണി. അടുത്ത മോസ്‌കോ ലോകകപ്പോടെ ഇംഗ്ലീഷ് ടീമില്‍ നിന്നും താന്‍ പടിയിറങ്ങും. ദേശീയ ടീമിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന തന്റെ അവസാന നിമിഷമായിരിക്കും അത്. ഇംഗ്‌ളണ്ടിന് കിരീടം നേടിക്കൊടുക്കുകയെന്ന ഏക ലക്ഷ്യം മാത്രമെ ഉണ്ടാകുകയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കും. അടുത്ത രണ്ടു വര്‍ഷത്തേക്ക് ലോകകപ്പ് എന്ന സ്വപ്‌നം മുന്‍ നിര്‍ത്തിയാകും പന്ത് തട്ടുകയെന്നും ബര്‍ട്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റൂണി പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും റൂണി തന്നെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍.
ഇംഗ്ലണ്ടിന്റെ എക്കാലത്തെ യും മികച്ച ഗോള്‍വേട്ടക്കാരനാണ് റൂണി. 115 മല്‍സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ ഇതുവരെ നേടി. ഞായറാഴ്ച സ്ലൊവാക്യക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കളിക്കുന്നതോടെ കൂടുതല്‍ തവണ ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞ ഡേവിഡ് ബെക്കാമിന്റെ റെക്കോഡ് തകര്‍ക്കാന്‍ റൂണിക്കാവും.