Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് അർജൻ്റീനയ്ക്ക് വാൻ ഗാലിനോട് ഇത്രപക, കണക്ക് തീർത്തത് മെസ്സിയുടേത് മാത്രമല്ല ഡി മരിയയുടെയും റിക്വൽമെയുടെയും

എന്താണ് അർജൻ്റീനയ്ക്ക് വാൻ ഗാലിനോട് ഇത്രപക, കണക്ക് തീർത്തത് മെസ്സിയുടേത് മാത്രമല്ല ഡി മരിയയുടെയും റിക്വൽമെയുടെയും
, ശനി, 10 ഡിസം‌ബര്‍ 2022 (17:53 IST)
ലോകഫുട്ബോളിൽ തന്നെ ഏറെ ആഘോഷിക്കപ്പെടുന്ന ഫുട്ബോൾ പരിശീലകനാണ് നെതർലാൻഡ്സ് കോച്ചായ ലൂയി വാൻ ഗാൽ. ലോകകപ്പിൽ ഷൂട്ടൗട്ടുകളിലൊഴികെ വാൻ ഗാലിൻ്റെ ഡച്ച് പട ഇതുവരെയും പരാജയമറിഞ്ഞിട്ടില്ല.രണ്ട് തവണയും അവരെ പരാജയപ്പെടുത്തിയത് അർജൻ്റീനയായിരുന്നു. അജാക്സ്, ബാഴ്സലോണ,മാഞ്ചസ്റ്റർ, ബയേൺ മ്യൂണിച്ച് എന്ന് തുടങ്ങി വിവിധ ക്ലബൂകൾക്കായും പരിശീലകനായിട്ടുള്ള വാൻ ഗാൽ 20 മേജർ കിരീടനേട്ടങ്ങൾ കോച്ചെന്ന നിലയിൽ സ്വന്തമാക്കിയ വ്യക്തിയാണ്.
 
എന്നാൽ അർജൻ്റൈൻ താരങ്ങളുമായി അത്രനല്ല ബന്ധമല്ല വാൻ ഗാലിനുള്ളത്. അർജൻ്റൈൻ താരങ്ങളെ പലപ്പോഴും അപമാനിക്കുകയും അവരുടെ കരിയർ തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട് വാൻ ഗാൽ. അർജൻ്റീനയുടെ എക്കാലത്തെയും വലിയ ലെജൻഡുകളിലൊരാളായിരുന്ന മിഡ് ഫീൽഡ് ജനറൽ യുവാൻ റോമൻ റിക്വൽമെയായിരുന്നു ഈ കൂട്ടത്തിലെ ആദ്യ മനുഷ്യൻ.
 
മെസ്സിക്ക് മുൻപെ അർജൻ്റീന ഇതിഹാസമായി കൊണ്ടാടിയ റിക്വൽമി മെസ്സിയെ പോലെ ഒരു ബാഴ്സലോണ ലെജൻഡായി മാറേണ്ടിയിരുന്ന താരമാണ്. എന്നാൽ 2002-2003 സീസണിൽ ലൂയി വാൻ ഗാൽ ആയിരുന്നു ബാഴ്സയുടെ പരിശീലകൻ. അർജൻ്റീനയിലും ബൊക്ക ജൂനിയേഴ്സിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന റിക്വൽമെയ്ക്ക് ബാഴ്സയിൽ തൻ്റെ കളിശൈലി തന്നെ മാറ്റേണ്ടി വന്നു.
 
നിരന്തരം ലൂയി വാൻ ഗാലുമായി കലഹിച്ച റിക്വൽമി പിന്നീട് വിയ്യ റയൽ എന്ന അത്രയും  പേരുകേട്ടിട്ടില്ലാത്ത ക്ലബിലേക്കെത്തുന്നതും ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും വിയ്യാ റയൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതുമാണ്. സമാനമായിരുന്നു 2014ലെ ലോകകപ്പിന് ശേഷം വൻ വിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേത്തിയ ഏയ്ഞ്ചൽ ഡി മരിയയുടെയും അവസ്ഥ. അന്ന് മാഞ്ചസ്റ്റർ പരിശീലകനായിരുന്നു വാൻ ഗാൽ. വാൻ ഗാലിൻ്റെ ഇലവനിൽ സ്ഥാനമില്ലാതെ പകരക്കാരനായി സ്ഥിരം ബെഞ്ചിലിരിക്കേണ്ടി വന്ന ഡി മരിയ ഒരൊറ്റ സീസൺ കൊണ്ട് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു.
 
തന്നെ പരിശീലിപ്പിച്ചതിൽ ഏറ്റവും മോശം കോച്ചാണ് വാൻ ഗാലെന്ന് തുറന്നടിക്കുകയും ചെയ്തു. സമാനമായി ക്വാർട്ടർ മത്സരത്തിന് മുൻപ് അർജൻ്റീന കളിക്കുന്നത് സൗന്ദര്യമുള്ള ഫുട്ബോളല്ലെന്ന് വാൻ ഗാൽ വിമർശിച്ചിരുന്നു. മെസ്സിയുടെ അർജൻ്റീനയെ പരാജയപ്പെടുത്തുമെന്നും കോച്ച് പറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയായി റിക്വൽമെയുടെ ഗോൾ സെലിബ്രേഷൻ വീണ്ടും ഗ്രൗണ്ടിൽ കാണിച്ചുകൊണ്ടാണ് മെസ്സി മറുപടി നൽകിയത്. അത് വെറുമൊരു മെസ്സിയുടെ മാത്രം മറുപടിയായിരുന്നില്ല. ലോകമെങ്ങുമുള്ള അർജൻ്റീനിയൻ ആരാധകരുടെയും പ്രതിഷേധം തന്നെയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരങ്ങളെല്ലാം ചത്ത അവസ്ഥയിലാണ്, അർജൻ്റീനയുടെ വിജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച്