Publish Date: Fri, 28 Jan 2022 (08:33 IST)
Updated Date: Fri, 28 Jan 2022 (08:37 IST)
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. കരുത്തരായ ചിലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന തോല്‍പ്പിച്ചു. ഇതോടെ തോല്‍വി അറിയാതെ അര്‍ജന്റീന 28 കളികള്‍ പിന്നിട്ടു. ലോകകപ്പിനുള്ള യോഗ്യത നേരത്തെ തന്നെ അര്‍ജന്റീന നേടിയതാണ്. സൂപ്പര്‍താരം ലിയോണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന ചിലെയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. ഒന്‍പതാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയും 34-ാം മിനിറ്റില്‍ ലൗറ്റാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടി. 20-ാം മിനിറ്റില്‍ ബെന്‍ ഡയസാണ് ചിലെയ്ക്ക് വേണ്ടി ഏക ഗോള്‍ നേടിയത്.