Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ ഇല്ലെങ്കിലും ലോകകപ്പ് കാണാം, റഷ്യ നിങ്ങളെ തടയില്ല!

ലോകകപ്പ് കാണാം ടിക്കറ്റ് മാത്രം മതി

വിസ
, വ്യാഴം, 22 മാര്‍ച്ച് 2018 (10:48 IST)
ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി റഷ്യ. ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇരട്ടി സന്തോഷം നല്‍കിയിരിക്കുകയാണ് റഷ്യയുടെ പുതിയ തീരുമാനം. ലോകകപ്പ് കാണാന്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ വീസ വേണമെന്നില്ല ലോകകപ്പ് ടിക്കറ്റ് മാത്രം മതിയെന്ന് റഷ്യ അറിയിച്ചു.
 
ഈ ആനുകൂല്യം ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ കളി കാണാന്‍ വരുന്നവര്‍ മാത്രമാണ്. വീസ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിപ്പിക്കാനായി ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമാണ്. 
 
ലോകകപ്പ് ദിനത്തോടനുബന്ധിച്ച് പരമാവധി ആരാധകരെ എത്തിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് റഷ്യ എത്തിയിരിക്കുന്നത്. ഇതിനു പുറമെ കളി നടക്കുന്ന ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര നടത്താനും സാധിക്കും. ഫുട്‌ബോള്‍ ലോകകപ്പിനു ജൂണ്‍ 14നു തുടക്കമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ കളി വേണോ, വേണ്ടയോ ?; വിവാദത്തില്‍ ബിസിസിഐ ഇടപെടുന്നു