Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സി സ്പാനിഷ് ലീഗിൽ തുടരണം: ക്ലബ് വിട്ടുപോകരുതെന്ന് സിദാൻ

മെസ്സി സ്പാനിഷ് ലീഗിൽ തുടരണം: ക്ലബ് വിട്ടുപോകരുതെന്ന് സിദാൻ
, ശനി, 4 ജൂലൈ 2020 (12:04 IST)
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. സ്പെയിൻ വിട്ട് മെസ്സി പോകുകയാണെങ്കിൽ അത് ലാ ലിഗയ്‌ക്ക് വലിയ നഷ്ടമായിരിക്കുമെന്ന് സിദാൻ പറഞ്ഞു.
 
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി.. ആ മെസ്സി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങൾ എതിരാളികളായി ഉണ്ടായാലേ റയൽ മാഡ്രിഡും മെച്ചപ്പെടുകയുള്ളു. അതേസമയം മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്കറിയില്ലെന്നും സിദാൻ പറഞ്ഞു.
 
ബാഴ്സയുമായുള്ള മെസ്സിയുടെ നിലവിലെ കരാർ 2021-ൽ അവസാനിക്കും. എന്നാൽ ബാഴ്സയിൽ തുടരാൻ മെസ്സിക്ക് താത്‌പര്യമില്ലെന്നും കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ മെസ്സി അവസാനിപ്പിച്ചതായും കഴിഞ്ഞ ദിവസമാണ് സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെർ വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്‌തത്.ഇതിന് പിന്നാലെയാണ് സിദാന്റെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിന് കോലിയുമായി താരതമ്യം ചെയ്യുന്നു, പാകിസ്താനുമില്ലേ ഇതിഹാസങ്ങൾ? അവരുമായി താരതമ്യം ചെയ്യൂ: ബാബർ അസം