Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഫെഡറേഷൻസ് കപ്പ്: മെക്‌സിക്കോ തകര്‍ന്നു, ജർമനി–ചിലെ ഫൈനൽ

കോൺഫെഡറേഷൻസ് കപ്പിൽ ജർമനി–ചിലെ ഫൈനൽ

Germany
കസാൻ , വെള്ളി, 30 ജൂണ്‍ 2017 (10:26 IST)
കോണ്‍ഫെഡറേഷന്‍സ്‌ കപ്പ് ഫുട്‌ബോളില്‍ ജര്‍മനി ഫൈനലില്‍ പ്രവേശിച്ചു. കോണ്‍കോഫ് ചാമ്പ്യന്‍മാരായ മെക്‌സിക്കോയെ 4–1നു തോൽപ്പിച്ചാണ് ജർമനി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്ക നേടിയ രണ്ടു ഗോളുകളാണ് മത്സരത്തില്‍ ജര്‍മനിക്ക് വ്യക്തമായ ആധിപത്യം നേടിക്കൊടുത്തത്. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു ഗോറെറ്റ്സ്കയുടെ ഗോളുകൾ.
 
59–ാം മിനിറ്റിൽ ടിമോ വെർണർ ജർമനിയുടെ മൂന്നാം ഗോൾ നേടി. എന്നാല്‍ 89–ാം മിനിറ്റിൽ മാർക്കോ ഫാബിയനിലൂടെ മെക്സിക്കോ ഒന്നു തിരിച്ചടിച്ചെങ്കിലും അടുത്ത മിനിറ്റിൽ തന്നെ അമിൻ യൂനുസ് ജർമനിയുടെ നാലാം ഗോളും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജർമനി ചിലെയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരം 1–1 സമനിലയിലായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോചിയില്‍ ഇന്ന് തീ പാറും പോരാട്ടം; മെക്‍സിക്കോ പിടിക്കാന്‍ യുവരക്തവുമായി ജര്‍മ്മനി