നെയ്മറിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ബാഴ്‌സ
ബാഴ്‌സയെ കൈവിടാതെ നെയ്മര്‍
ബാഴ്‌സലോണ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗോളിലൂടെ മറുപടിയുമായി നെയ്മര്‍. സ്പാനിഷ് ലീഗ് സീസണിന് മുന്നോടിയായുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയായിരുന്നു നെയ്മറുടെ ഗോള്‍. നെയ്മറിന്റെ ആ ഒരു ഗോളിന്റെ മികവില്‍ ബാഴ്‌സലോണ വിജയിക്കുകയും ചെയ്തു.
വാഷിങ്ടണിലെ ഫെഡ് എക്‌സ് ഫീല്‍ഡില്‍ മെസിയും സുവാരസുമായിരുന്നു നെയ്മറിനൊപ്പം ബാഴ്‌സയുടെ ആക്രമണം നയിച്ചത്. 31ാം മിനിറ്റിലായിരുന്നു ബ്രസീല്‍ താരത്തിന്റെ വിജയഗോള്‍. യുണൈറ്റഡ് റൈറ്റ് ബാക് അന്റോണിയോ വലന്‍സിയയ്ക്കു പറ്റിയ അബദ്ധം മുതലാക്കിയാണ് നെയ്മര്‍ ബാഴ്‌സയെ മുന്നിലെത്തിച്ചത്.