യുവെന്റസിനെ വീഴ്ത്തി ബാഴ്സ; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് വിജയത്തുടക്കം, ഇരട്ട ഗോള്‍ നേടി മെസ്സി
മെസിയുടെ രണ്ട് ഗോളില്‍ ബാഴ്സയ്ക്ക് ജയം
ചാംപ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് വിജയത്തുടക്കം. ലയണല്‍ മെസ്സി തന്നെയായിരുന്നു ബാഴ്സയുടെ തുറുപ്പു ചീട്ട്. മെസിസ്സിയുടെ രണ്ടു ഗോളുംഇവാൻ റാകിട്ടിച്ചിന്റെ ഒരു ഗോളും അടക്കം 3–0നാണ് ഇറ്റാലിയൻ ക്ലബ് യുവെന്റസിനെ ബാഴ്സ വീഴ്ത്തിയത്.
ബാർസയുടെ മൂന്നു ഗോളിനു പിന്നിലും മെസ്സിയുടെ കാൽസ്പർശമുണ്ടായിരുന്നു. ഒളിംപിയാക്കോസിനെ 3–2നു തോൽപ്പിച്ച സ്പോർട്ടിങ് ലിസ്ബണാണ് രണ്ടാം സ്ഥാനത്ത്.