Webdunia - Bharat's app for daily news and videos

Install App

സുഹൃത്തുക്കൾ സൂത്രശാലികളാണെങ്കിൽ ഒന്ന് ശ്രദ്ധിക്കണം!

സുഹൃത്തുക്കൾ സൂത്രശാലികളാണെങ്കിൽ ഒന്ന് ശ്രദ്ധിക്കണം!

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (15:25 IST)
ഏജീസ് ഓഫീസിലെ രണ്ട് സുഹൃത്തുക്കളും സെക്രട്ടറിയേറ്റിലെ രണ്ട് സുഹൃത്തുക്കളും ഒരുമിച്ച് ഒരു സമ്മേളനത്തിന് പോകുകയായിരുന്നു. തീവണ്ടിയിലായിരുന്നു യാത്ര. നാട്ടുകാര്യങ്ങളൊക്കെ സംസാരിക്കുന്നതിനിടയ്‌ക്ക് സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കള്‍ ഒരു ടിക്കറ്റേ എടുത്തിരുന്നുള്ളു എന്ന് പറഞ്ഞു. അപ്പോൾ ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു, ഒരു ടിക്കറ്റ് കൊണ്ട് നിങ്ങള്‍ എങ്ങനെ യാത്ര ചെയ്യും? ടിക്കറ്റ് എക്സാമിനര്‍ പിടിക്കില്ലേ?
 
ഞങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കണ്ടോളൂ എന്നായി സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കൾ. ഒരുകൂട്ടര്‍ പണവും കണക്കുകളും കണിശമായി നോക്കുന്നവരും മറ്റ് രണ്ടുപേർ എങ്ങനെ പണവും കണക്കുകളും തിരിമറി ചെയ്യാം എന്ന സൂത്ര വിദ്യ കണ്ടുപിടിക്കുന്നവരും. 
 
തീവണ്ടി എടുത്ത് കുറച്ച് കഴിഞ്ഞപ്പോൾ കറുത്ത കോട്ടിട്ട് ടി ടി ആർ കമ്പാര്‍ട്ട്‌മെന്‍റിലേക്ക് കയറുന്നത് കണ്ടു. സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കള്‍ രണ്ട് പേരും തൊട്ടടുത്ത ഒരു കക്കൂസില്‍ കയറി വാതിലടച്ചു. ടിക്കറ്റ് പരിശോധിച്ച് എക്സാമിനര്‍ കക്കൂസിനടുത്തും എത്തി. കക്കൂസില്‍ ഒളിക്കുന്ന സൂത്രക്കാരെ അറിയാവുന്നതു കൊണ്ട് അദ്ദേഹം വാതിലില്‍ മുട്ടി.
 
അതില്‍ നിന്ന് വാതില്‍ മെല്ലെ തുറന്ന് ടിക്കറ്റുമായി ഒരു കൈ മാത്രം പുറത്തുവന്നു. ടി.ടിക്ക് സന്തോഷമായി. ടിക്കറ്റ് പരിശോധിച്ച് പോവുകയും ചെയ്തു. സുഹൃത്തുക്കള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഏജീസ് ഓഫീസിലെ സുഹൃത്തുക്കളോടൊപ്പം വന്നിരുന്നു.
 
സമ്മതിച്ചിരിക്കുന്നളിയാ എന്ന് അവര്‍ അഭിനന്ദിക്കുകയും ചെയ്തു. ഈ സൂത്രവിദ്യ നമുക്കും ചെയ്താലെന്താണെന്ന് അവര്‍ ആലോചിച്ചു. യോഗം കഴിഞ്ഞ് തിരിച്ചുവരേണ്ട സമയമായി. എല്ലാവരും കൂടി ഒരുമിച്ചാണ് സ്റ്റേഷനിലേക്ക് പോയത്. ടി ടി ആറിനെ പറ്റിക്കാനുള്ള വിദ്യ മനസ്സിലാക്കിക്കൊണ്ട് ഇക്കുറി ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ഒരു ടിക്കറ്റേ എടുത്തുള്ളു.
 
പക്ഷെ, അപ്പോഴാണ് മറ്റൊരു കാര്യം അവര്‍ ശ്രദ്ധിച്ചത്. ഇക്കുറി മറ്റ് രണ്ട് സുഹൃത്തുക്കള്‍ ടിക്കറ്റ് എടുത്തതേയില്ല. തീവണ്ടിയില്‍ കയറി പതിവുപോലെ ടി ടി ആർ വരുന്നത് കണ്ടപ്പോള്‍ നാലു പേരും സീറ്റില്‍ നിന്ന് മാറി അടുത്തടുത്ത കക്കൂസുകളില്‍ കയറി ഒളിച്ചിരിപ്പായി.
 
അപ്പോഴും ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ചിന്തിക്കുകയായിരുന്നു, കൈയില്‍ ഒരു ടിക്കറ്റും ഇല്ലാതെ ഇവര്‍ എങ്ങനെ രക്ഷപ്പെടുന്നു. അല്‍പ്പ സമയം കഴിഞ്ഞു. ഏജീസ് ഓഫീസിലെ സുഹൃത്തുക്കള്‍ ഒളിച്ചിരുന്ന കക്കൂസിന്‍റെ വാതില്‍ക്കല്‍ മുട്ടുകേട്ടു. ടിക്കറ്റ് പ്ലീസ്.....
 
അവര്‍ ഒരു കൈമാത്രം പുറത്തിട്ട് ടിക്കറ്റ് കൊടുത്തു. 
 
അതു വാങ്ങിച്ചത് പക്ഷെ ടി ടി ആർ ആയിരുന്നില്ല... സെക്രട്ടറിയേറ്റിലെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

അടുത്ത ലേഖനം
Show comments