വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു - മീനച്ചിലാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ
വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു - മീനച്ചിലാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ
ശക്തമായ മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. റെയിവെ എഞ്ചിനിയര്‍ വിഭാഗം പരിശോധന നടത്തിയ ശേഷമാണ് തീരുമാനം സ്വീകരിച്ചത്.
ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടകരമായ നിലയിൽ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പരിശോധനയില്‍ മേല്‍പ്പാലങ്ങള്‍ സുരക്ഷിതമാണെന്ന് കണ്ടെത്തി.
ട്രെയിൻ ഗതാഗതം നിറുത്തിവച്ചതിന് പിന്നാലെ സാഹചര്യം വിലയിരുത്താൻ റെയിൽവെ അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, പലയിടത്തും ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
അപകട നിലയ്‌ക്കും മുകളില്‍ വെള്ളം എത്തിയ സാഹചര്യത്തിലാണ് ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മധ്യകേരളത്തിലൂടെ ഓടുന്ന നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്.