ഉപ്പു സത്യാഗ്രഹം
ഫെബ്രുവരി 14-16: സിവില്‍ നിയമലംഘനത്തിന് ഗാന്ധിജി തീരുമാനമെടുത്തു. മാര്‍ച്ച് 2 ന് ഗാന്ധിജി വൈസ്രോയിക്ക് കത്തെഴുതി. വൈസ്രോയി അപേക്ഷ നിരസിച്ചപ്പോള്‍ ഗാന്ധിജി എഴുതി,
‘ഞാന്‍ മുട്ടുകുത്തി നിന്നുകൊണ്ട് അങ്ങയോട് അപ്പം ചോദിച്ചു. എന്നാല്‍ കല്ലാണ് അങ്ങ് എറിഞ്ഞു തന്നത്’.
മാര്‍ച്ച് 12 : ഉപ്പു നിയമം ലംഘിക്കാനായി 61 കാരനായ ഗാന്ധിജി 78 അനുയായികളുമായി സബര്‍മതി ആശ്രമത്തില്‍ നിന്ന് 200 മൈല്‍ അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് തിരിച്ചു. 24 ദിവസം യാത്ര ചെയ്ത് ദണ്ഡി ഗ്രാമത്തിലെത്തി. ഏപ്രില്‍ 6ന് കടപ്പുറത്ത് അട്ടിയായിക്കിടക്കുന്ന ഉപ്പ് കൈയില്‍ കോരിയെടുത്ത് ഗാന്ധിജിയുടെ അനുയായികളും നിയമലംഘനം നടത്തി. യാത്രക്കിടെ ഗാന്ധിജി പറഞ്ഞു.
ഈ യാത്രയില്‍ ഒന്നുകില്‍ ഞാന്‍ മരിക്കും. ഏതായാലും ഉപ്പുനികുതി റദ്ദു ചെയ്യാതെ സബര്‍മതിയാശ്രമത്തിലേക്ക് ഞാന്‍ തിരികെ പോവില്ല. പോകേണ്ടിവന്നാലും നികുതി നീക്കിക്കിട്ടുന്നതുവരെ എന്‍െറ ആശ്രമം മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കും.
സത്യാഗ്രഹത്തെക്കുറിച്ച് ഗാന്ധിജി
സത്യാഗ്രഹം എനിക്ക് കല്‍പവൃക്ഷമാണ്. അതിന്‍െറ രണ്ടു ശാഖകള്‍ മാത്രമാണ് നിസ്സഹകരണവും സിവില്‍ നിയമലംഘനവും. ഇവയെ സംബന്ധിച്ച് പരാജയം എന്നൊരവസ്ഥ ഉണ്ടാകാന്‍ നിവൃത്തിയില്ല. എന്നാല്‍ അക്രമരഹിതമായ അന്തരീക്ഷത്തില്‍ മാത്രമേ കല്‍പവൃക്ഷത്തിന് വളരാനാവൂ. അതിന്‍െറ കുറവു കാണുകയാലാണ് സിവില്‍ നിയമലംഘനം ആരംഭിക്കാന്‍ ഞാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയിയെ ഉപദേശിക്കാത്തത്.
അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി
1937 ഒക്ടോബര്‍ 22, 23 : തൊഴിലധിഷ്ഠിതവും ഭാരതീയവുമായ അടിസ്ഥാനവിദ്യാഭ്യാസരീതിയാണ് ഇന്ത്യയ്ക്കാവശ്യമെന്ന് ഗാന്ധിജി വാര്‍ധയില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. "നകീം താലീം' എന്നും "അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി' യെന്നും ഇതറിയപ്പെടും.
ക്വിറ്റ് ഇന്ത്യാ സമരം
1942 ഓഗസ്റ്റ് 8 : അബ്ദുള്‍കലാം ആസാദിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) പ്രമേയം പാസാക്കി.ഗാന്ധിജിയുടെ നേതൃത്വത്തിലായിരുന്നു സമര പരിപാടികള്‍. ഗാന്ധിജി പറഞ്ഞു "ഇതൊരു ബഹുജനസമരമാണ്. നമ്മുടെ പദ്ധതിയിലും പരിപാടിയിലും യാതൊരു രഹസ്യവും ഇല്ല. ഇതൊരു തുറന്ന സമരമാണ്. നാം ഒരു സാമ്രജ്യത്തെ എതിര്‍ക്കുകയാണ്..... ഒന്നുകില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.'.