ലോകത്ത് പ്രധാനമായും രണ്ട് തരത്തിലുള്ള ആനകളാണ് ഉള്ളത്. ഇന്ത്യന്‍ (ഏഷ്യന്‍)ആനകളും ,ആഫ്രിക്കന്‍ ആനകളും.
രണ്ടും ആനകളാണെങ്കിലും ഇവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. ഈയിടെ തിരുവനന്തപുരത്തിനടുത്ത് ഉയരം കുറഞ്ഞ് കുള്ളാനകള് എന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതായി റിപ്പൊര്ട്ടുണ്ടായിരുന്നു.
സൗന്ദര്യം കൂടുതല്‍ ഇന്ത്യന്‍ ആനകള്‍ക്കാണ്; മെരുക്കാനെളുപ്പവും ഇവയെ ആണ്
മറ്റ് വ്യത്യാസങ്ങള്‍:
* ആഫ്രിക്കന്‍ ആനകളുടെ കണ്ണുകള്‍ താരതമ്യേന വലുതാണ്.
* ആഫ്രിക്കന്‍ ആനയുടെ ആയുസ്സ് ഏകദേശം 150 ആണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ ആയുസ്സ് 130 മാത്രമാണ്.
* ആഫ്രിക്കന്‍ ആനകളിലെ പെണ്ണാനയ്ക്കും കൊമ്പുണ്ട്. എന്നാല്‍ ഇന്ത്യന്‍ ആനകളിലെ പെണ്ണാനകള്‍ക്ക് കൊമ്പ് പ്രകടമായി വെളിയില്‍ കാണുന്നില്ല.
* ആഫ്രിക്കന്‍ ആനകള്‍ സാധാരണഗതിയില്‍ ചെളിയില്‍ കിടന്നുരുളുന്നതിനും ഉറുമ്പുകളെ ഉരസി കളയുന്നതിനും മാത്രമേ ഭൂമിയില്‍ കിടക്കാറുള്ളൂ. നിന്നു തന്നെ ഉറങ്ങുകയാണ് പതിവ്. എന്നാല്‍ ഇന്ത്യന്‍ ആനകള്‍ കിടന്നുറങ്ങുന്നു.
* ആഫ്രിക്കന്‍ ആനകളുടെ ഉയരം ഏകദേശം പന്ത്രണ്ടടിയോളം ഉണ്ടാവും. എന്നാല്‍ ഇന്ത്യന്‍ ആനകള്‍ക്ക് ഒന്‍പത് അടിയോളം മാത്രമേ ഉയരമുണ്ടാകാറുള്ളൂ.
* ആഫ്രിക്കന്‍ ആനകളുടെ തൊലി കറുത്തതും വളരെ പരുക്കനുമാണെങ്കില് ഇന്ത്യന്‍ ആനകളുടെ തൊലി അത്രത്തോളം പരുക്കനല്ല.
* ആഫ്രിക്കന്‍ ആനകള്‍ എത്രവലിയ ചൂടും സഹിക്കും. എന്നാല്‍ ഇന്ത്യന്‍ ആനകള്‍ അത്രത്തോളം ചൂടുസഹിക്കില്ല.
* ആഫ്രിക്കന്‍ ആനയുടെ പിന്‍കാലുകളില്‍ മൂന്നു നഖങ്ങളാണുള്ളതെങ്കില് ഇന്ത്യന്‍ ആനയുടെ പിന്കാലുകള് നാലുനഖങ്ങളാണുള്ളത്.
* ആഫ്രിക്കന്‍ ആനയുടെ പിന് ഭാഗം അവയുടെ തോളുകളേക്കാള് ഉയരക്കുറവുള്ളതാണെങ്കില് ഇന്ത്യന്‍ ആനകളുടെ പിന്‍ഭാഗം ആര്‍ച്ചുപോലെ വളഞ്ഞായിരിക്കും.
* ആഫ്രിക്കന്‍ ആനയുടെ തുമ്പിക്കയ്യുടെ അറ്റം മുന്‍പിലും പിന്പിലും വളര്‍ന്ന് രണ്ടു വിരലുകള്‍ പോലെ ഉപയോഗപ്രദമുള്ളതാണെങ്കില് ഇന്ത്യന്‍ ആനകളുടെ തുമ്പിക്കൈയുടെ അറ്റത്തു മുന്‍ഭാഗം മാത്രമേ വളര്ന്നിട്ടുണ്ടാവൂ.
* ആഫ്രിക്കന്‍ ആനകളുടെ ചെവി കപ്പല്‍പ്പായ പോലെ വിടര്‍ന്നിരിക്കും. മൂന്നര അടിയിലേറെ വീതിയുള്ളവയുമാണ്. എന്നാല്‍ അത്രവലിപ്പമുള്ളതല്ല ഇന്ത്യന്‍ ആനകളുടെ ചെവികള്‍.