Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പു വേണമെന്ന്‌ തോന്നുന്നതെന്തുകൊണ്ട്‌ ?

ഉപ്പു വേണമെന്ന്‌ തോന്നുന്നതെന്തുകൊണ്ട്‌ ?
ആഹാരത്തില്‍ ഉപ്പു വേണമെന്ന്‌ നമുക്കു തോന്നുന്നതെന്തുകൊണ്ട്‌ ?ഉപ്പ്‌ നമുക്ക്‌ വളരെ ഇഷ്ടമായതുകൊണ്ടാണെന്നതു മാത്രമാണോ ?. അല്ല, മനുഷ്യന്റെ ശരീരത്തിന്‌ വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്‌ ഉപ്പ്‌. ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ഉപ്പിന്റെ അളവ്‌ നിലനിര്‍ത്തുന്നതിനാണ്‌ നാം ആഹാരത്തില്‍ ഉപ്പ്‌ ചേര്‍ത്തു കഴിക്കുന്നത്‌.

കടലിലാണ്‌ ജീവജാലങ്ങളൂടെ തുടക്കം എന്നാണ്‌ ശാസ്ത്രം പറയുന്നത്‌. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ കടലിലെ ജീവികള്‍ പെറ്റുപെരുകി പല രൂപത്തിലുള്ളവയായി. ചിലവ കരയിലേക്കു കയറി
ജീവിക്കാന്‍ തുടങ്ങുകയും, രൂപാന്തരങ്ങളിലൂടെ ഇന്നു കാണുന്ന തരത്തിലുള്ള ജീവികളാവുകയും ചെയ്‌തു. *

എന്നാല്‍, ഒരു കാര്യം മാത്രം മാറിയില്ല. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലെ കോശങ്ങളീല്‍ കടല്‍ വെള്ളത്തില്‍ ഉള്ള ഉപ്പ്‌, മറ്റു രാസവസ്തുക്കള്‍ എന്നിവ ചേര്‍ന്ന ഒരു തരം ദ്രാവകമുണ്ട്‌. അധ്വാനംകൊണ്ടും മറ്റും വിയര്‍ക്കുമ്പോള്‍ ധാരാളം ഉപ്പ്‌ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്നു. ഇങ്ങനെ ഉപ്പിന്റെ അളവു കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാവും. നഷ്ടപ്പെടുന്ന ഉപ്പിന്റെ അംശം നികത്തുന്നതിനാണ്‌ നമ്മള്‍ ഉപ്പ്‌ കഴിക്കുന്നത്‌. ഉപ്പ്‌ മാത്രം നേരിട്ടു കഴിക്കാന്‍ പറ്റാത്തതുകൊണ്ട്‌ ആഹാരസാധനങ്ങളീല്‍ ചേര്‍ത്തു കഴിക്കുന്നു.

മനുഷ്യനെപ്പോലെ കരയിലെ ജീവികള്‍ക്കെല്ലാം ഉപ്പ്‌ കഴിക്കേണ്ട ആവശ്യമില്ല. കാരണം, അവ കഴിക്കുന്ന മാംസത്തിലും മറ്റും വേണ്ടത്ര ഉപ്പുണ്ട്‌

എന്നാല്‍, ചെടികളില്‍ ഉപ്പിന്റെ അംശം വളരെക്കുറവാണ്‌. അതുകൊണ്ടാണ്‌ സസ്യഭോജികളായ പശു, ആന തുടങ്ങിയ മൃഗങ്ങളൊക്കെ വെറുതെ ഉപ്പു തിന്നാന്‍ ഇഷ്ടപ്പെടുന്നത്‌.

Share this Story:

Follow Webdunia malayalam