Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിപ്പിയില്‍ മുത്തുണ്ടാകുന്നതെങ്ങനെ ?

ചിപ്പിയില്‍ മുത്തുണ്ടാകുന്നതെങ്ങനെ ?
ചിപ്പിയില്‍ നിന്നു കിട്ടുന്ന അഴകാര്‍ന്ന മുത്തിനെ സ്വന്തമാക്കാന്‍ ആഗ്രാഹിക്കാത്തവരായി ആരുണ്ട്‌ ? എന്നാല്‍ എങ്ങനെയാണ്‌ ചിപ്പിയില്‍ മുത്തുണ്ടാകുന്നതെന്നറിയാമോ ?

മുത്തുച്ചിപ്പികളെന്നറിയപ്പെടുന്ന ജലജീവികളില്‍ നിന്നാണ്‌ പ്രകൃതിദത്തമായ മുത്തുകള്‍ ലഭിക്കുന്നത്‌. ജലജീവികളായ മുത്തുച്ചിപ്പികളുടെ മൃദു ഘടനയോടു കൂടിയ ശരീര പാളികള്‍ക്കുള്ളില്‍, ഒരു മണല്‍ത്തരിയോ മറ്റോ കടന്നുകൂടുമ്പോള്‍ അതിനു ചുറ്റും ശരീരസ്രവങ്ങള്‍കൊണ്ട്‌ ഒരു കവചം സൃഷ്ടിക്കപ്പെടുന്നു.ഒന്നിനു മേല്‍ മേല്‍ ഒന്നായി ഇങ്ങനെ പുതിയ പുതിയ കവചങ്ങള്‍ ചേര്‍ന്നു കഴിയുമ്പോള്‍ ആ മണല്‍ത്തരി മുത്തായി മാറുന്നു.

ചിപ്പിക്കുള്ളില്‍ കൃത്രിമമായി ബാഹ്യവസ്തുക്കള്‍ നിക്ഷേപിച്ച്‌ വാണിജ്യാടിസ്ഥാനത്തില്‍ മുത്തുകള്‍ നിര്‍മ്മിക്കുന്ന രീതിയും ഇന്നു പ്രാവര്‍ത്തികമാക്കാറുണ്ട്‌. കൂടാതെ രാസമൂലകങ്ങള്‍ സംയോജിപ്പിച്ചുണ്ടക്കുന്ന സംയുക്തങ്ങള്‍ മുത്തിനു പകരമായി ആഭരണ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരികയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam