Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള നടനം- ആധര്‍മ്മണ്യം കഥകളിയോട്

ജി വിനോദിനി

കേരള നടനം- ആധര്‍മ്മണ്യം കഥകളിയോട്
WDWD
കഥകളിയില്‍ നിന്ന് ഗുരു ഗോപിനാഥ് ഉണ്ടാക്കിയ നവീന നൃത്തരൂപമാണ് കേരള നടനം. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും കേരള നടനത്തിലില്ല .

ലളിതമാക്കിയ കഥകളി എന്നതിനെ വിളിച്ചാല്‍ തെറ്റാവും . ജനകീയമാക്കിയ കഥകളി എന്ന് വിളിക്കുന്നതാണ് അതിലും ഭേദം. കഥകളിയുടെ പന്ത്രണ്ട് കൊല്ലത്തെ അഭ്യാസം ഗുരു ഗോപിനാഥ് ആറ് കൊല്ലത്തേതാക്കി ചുരുക്കി. ചവിട്ടി ഉഴിച്ചില്‍ പോലുള്ള ചിട്ടകള്‍ വേണ്ടെന്നു വച്ചു

പക്ഷെ മെയ്യഭ്യാസങ്ങളും മുഖം കണ്ണ് കരചരണാങ്ങള്‍ എന്നിവയുടെ അഭ്യാസവും അതേപടി നിലനിര്‍ത്തി.കേരള നടനം ഒരുവിധം പഠിച്ചെടുക്കണമെങ്കില്‍ ചുരുങ്ങിയത് നാല് കൊല്ലത്തെ നിരന്തരമായ പരിശീലനം വേണം.

"കഥകളി എന്ന ക്ളാസിക് കലാരൂപത്തില്‍ നിന്ന് സാധാരണക്കാരന് ആസ്വദിക്കാന്‍ എളുപ്പമായ ലളിതാത്മകമായ ഒരു നൃത്ത സമ്പ്രദായം ആവിഷ്കരിക്കുകയും പ്രചാരപ്പെടുത്തുകയും ചെയ്തവരില്‍ പ്രമുഖനായിരുന്നു ഗുരു ഗോപിനാഥ് " എന്ന് മനോരമയുടെ ശതാബ്ദിപതിപ്പിലെ മരണം വരെ കലലാപാസന എന്ന കുറിപ്പില്‍ ഗുരു ഗോപിനാഥിനെ വിശേഷിപ്പി ക്കുന്നു .

''ക്ഷേത്രകലയും ഗ്രാമീണകലയുമായ കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കായി മെരുക്കിയെടുത്തതാണ് ഗുരു ഗോപിനാഥിന്‍റെ നേട്ടം''. ഗുരു ഗോപിനാഥിന്‍റെ സംഭാവനകളെക്കുറിച്ച് എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നു.


കഥകളിയുടെ 12 കൊല്ലത്തെ അഭ്യാസക്രമത്തെ ആറു കൊല്ലത്തേക്ക് ചുരുക്കിയെടുക്കാനും ഗുരു ഗോപിനാഥിനു കഴിഞ്ഞു. 'കേരളത്തിലെ പ്രാത:സ്മരണീയരായ നാട്യാചാര്യന്മാര്‍ക്കിടയില്‍ സമുന്നതമായ സ്ഥാനത്തിന് അര്‍ഹത അദ്ദേഹത്തിന് കൈവന്നത് ഇതുമൂലമാണ്'' എന്നുമദ്ദേഹം എഴുതിയിരിക്കുന്നു.

കേരള നടനം നിര്‍വചനം

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച് (സ്വന്തം നൃത്തശൈലിയെക്കുറിച്ച്) 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയില്‍ ഗുരു ഗോപിനാഥ് നല്‍കിയ നിര്‍വചനം ശ്രദ്ധിക്കുക

''...... കേരളത്തില്‍ ഉപയോഗിച്ചു വരുന്ന ചര്‍മ്മവാദ്യ താള മേള ക്രമമനുസരിച്ച് , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉള്‍ക്കൊള്ളുന്നതു ം , കഥകളിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ് 'കേരള നടനം' അഥവാ 'കേരള ഡാന്‍സ് ""(നടന കൈരളി - ഗുരു ഗോപിനാഥ് 1970).

Share this Story:

Follow Webdunia malayalam