Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജും ഇഹ്‌റാം കെട്ടലും

ഇസഹാഖ് മുഹമ്മദ്

ഹജ്ജും ഇഹ്‌റാം കെട്ടലും
ഹജ്ജിന്‍റെ ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഹ്റാം കെട്ടല്‍. മീഖാത്തിലെത്തുമ്പോള്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യുന്നത്‌ സുന്നത്താണ്‌.

ഹജ്ജിന് ഒരുങ്ങി യാത്രത്തിരിക്കുന്നവര്‍ അവരവരുടെ രാജ്യത്ത് നിന്ന് തന്നെ ഇഹ്റാം കെട്ടല്‍ പതിവാണ്. ഇഹ്‌റാമില്‍ പ്രവേശിക്കുന്നവര്‍ മീശ, നഖം, കക്ഷത്തിലെ രോമങ്ങള്‍ എന്നി‍വ നീക്കം ചെയ്യേണ്ടതാണ്‌. ഇഹ്‌റാമില്‍ പ്രവേശിച്ചതിനു ശേഷം അവയൊന്നും തന്നെ നീക്കം ചെയ്യാവുന്നതല്ല.

ഇഹ്‌റാമിന്‍റെ വസ്ത്രം

ഇഹ്റാമിന്‍റെ വസ്ത്രം പുരുഷനാണെങ്കില്‍ ഒരു തുണിയും തട്ടവും ധരിക്കണം. അവ വെളുത്തതും വൃത്തിയുള്ളതുമായിരിക്കലാണ്‌ നല്ലത്‌. ചെരിപ്പണിയുന്നതും സുന്നത്തു തന്നെയാണ്.

നബി പറയുത്‌ ഇങ്ങനെയാണ്: തുണിയും തട്ടവും രണ്ടു ചെരിപ്പും അണിഞ്ഞുകൊണ്ടാണ്‌ നിങ്ങളോരോരുത്തരും ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്‌. എന്നാ‍ല്‍ സ്ത്രീക്ക്‌ അവളുടെ ഇഷ്ടം പോലെ കറുത്തതോ, പച്ചയോ, മറ്റെന്തെങ്കിലും നിറത്തിലുള്ളതോ ആയ വസ്ത്രമണിഞ്ഞു ഇഹ്‌റാമില്‍ പ്രവേശിക്കാം. പുരുഷ വേഷം അനുകരിക്കുന്നതും സൂക്ഷിക്കുക തന്നെ‍ വേണം.


ഇഹ്റാം നിയ്യത്ത്‌

കുളിച്ചു വൃത്തിയായി ഇഹ്‌റാമിന്‍റെ വസ്ത്രമെല്ലാമണിഞ്ഞതിന്‌ ശേഷം താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മം ഹജ്ജോ ഉംറയോ ഏതാണെങ്കില്‍ അതില്‍ പ്രവേശിക്കുന്നു‍ എന്ന്‌ മനസ്സില്‍ കരുതണം.

നബി പറയുന്നു‍: നിയ്യത്തുകള്‍ക്കനുസരിച്ച്‌ മാത്രമാണ്‌ കര്‍മ്മങ്ങള്‍. ഓരോ മനുഷ്യനും താനുദ്ദേശിച്ചതിനു മാത്രമേ അവകാശമുള്ളു. മനസ്സുകൊണ്ടു കരുതുന്നത്‌ ഇവിടെ നാവു കൊണ്ടു ഉരുവിടുകയും വേണം.

ഉംറയാണുദ്ദേശമെങ്കില്‍, അല്ലാഹുവേ, ഉംറ നിര്‍വഹിച്ച്‌ കൊണ്ട്‌ നിന്‍റെ വിളിക്ക്‌ ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു‍. ഇനി ഹജ്ജാണുദ്ദേശമെങ്കില്‍, അല്ലാഹുവേ, ഹജ്ജ്‌ നിര്‍വ്വഹിച്ചുകൊണ്ട്‌ നിന്‍റെ വിളിക്ക്‌ ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു.

യാത്ര തിരിക്കുന്ന വാഹനത്തില്‍ കയറിയിരുന്നതിനു‌ ശേഷം അങ്ങനെ ഉരുവിടുന്നതാണ്‌ ഏറ്റവും ശ്രേഷ്ഠമായിട്ടു‍ള്ളത്‌. നിയ്യത്ത്‌ ഉരുവിടുത്‌ ഇഹ്‌റാമില്‍ മാത്രമല്ലാതെ മറ്റൊരവസരത്തിലും സുന്നത്തല്ല.

Share this Story:

Follow Webdunia malayalam