Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജ്: റബ്ബിന്‍റെ പ്രീതി തേടി ഒരു യാത്ര

ഇസഹാഖ് മുഹമ്മദ്

ഹജ്ജ്: റബ്ബിന്‍റെ പ്രീതി തേടി ഒരു യാത്ര
PROPRO
ഹജ്ജിനായി ഇറങ്ങിത്തിരിച്ച ഒരാള്‍ തന്‍റെ ഹജ്ജ്‌ കൊണ്ടും ഉംറ കൊണ്ടും അല്ലാഹുവിന്‍റെ പ്രീതിയും പരലോക വിജയവുമല്ലാതെ ലക്-ഷ്യം വെച്ച്‌ കൂടാ എന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്.

മക്കയിലെ പുണ്യ സ്ഥലങ്ങളില്‍ ചെന്ന്‌ അല്ലാഹുവിന്‌ തൃപ്തികരമായ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അവനോടടുപ്പം നേടുക മാത്രമായിരിക്കണം അവന്‍റെ ലക്-ഷ്യം.

തന്‍റെ ഹജ്ജിലൂടെ ഭൗതിക നേട്ടമോ, ലോകമാന്യം, പ്രശസ്തി, പെരുമ, മുതലായവയോ ഉദ്ദേശിക്കാതിരിക്കാന്‍ അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട്‌. അതെല്ലാം തന്നെ‍ അധര്‍മമായ ലക്-ഷ്യങ്ങളും തന്‍റെ കര്‍മ്മങ്ങള്‍ നിഷ്ഫലവും അസ്വീകാര്യവുമാക്കിത്തീര്‍ക്കുന്ന കാരണങ്ങളുമാണ്‌.

അല്ലാഹു പറയുന്നത്‌ നോക്കുക, ‘ഭൗതിക ജീവിതവും അതിന്‍റെ അലങ്കാരവും ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുവര്‍ക്ക്‌ അവിടെ വെച്ചുതന്നെ(ഇഹലോകത്ത് വച്ച് തന്നെ)‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നാം നിറവേറ്റിക്കൊടുക്കും. യാതൊരു കുറവും അവര്‍ക്കവിടെ ഉണ്ടാകുകയില്ല.

അത്തരക്കാര്‍ക്കു പരലോകത്തില്‍ നരകമല്ലാതെ മറ്റൊന്നും ഇല്ലതെന്ന‍. അവര്‍ പണിതുണ്ടാക്കിയതെല്ലാം പൊളിഞ്ഞു തകര്‍ന്നു‍പോയിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുതെല്ലാം വെറും പൊള്ളത്തരം മാത്രം'.

മറ്റൊരിടത്ത്‌ അല്ലാഹു ഇപ്രകാരം പറയുന്നു,’ ആരാണോ ഇവിടെ(ഭൂമിയില്‍) സുഖജീവിതം ലക്‌ഷ്യമാക്കുന്നത്‌ അവരില്‍ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്ര അവിടെ വെച്ചു തന്നെ‍ ത്വരിതപ്പെടുത്തിക്കൊടുക്കും. പിന്നീ‍ട്‌ നാം അവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടു‍ള്ളത്‌ നരകമാണ്‌.

Share this Story:

Follow Webdunia malayalam