Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ് 18ന്; ബലിപെരുനാള്‍ 19ന്

ഹജ് 18ന്;  ബലിപെരുനാള്‍ 19ന്
ഇക്കൊല്ലത്തെ ഹജ് തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാന കര്‍മമായ അറഫ സംഗമം ഡിസംബര്‍18 ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു സൗദി അറേബ്യയിലും മക്കയിലും 19ന് ആയിരിക്കും ബലിപെരുനാള്‍ (ഈദുല്‍ അഷാ).എന്നാള്‍ കേരളത്തില്‍ ബക്രീദ് 20 തന്നെയാണ്

9ന് സന്ധ്യയ്ക്ക് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ദുല്‍ഹജ് ഒന്ന് ആയി ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. കാല്‍ കോടിയോളം തീര്‍ഥാടകര്‍ 18ന് അറഫ താഴ്വരയില്‍ ഒരേ വേഷത്തില്‍ ഒരേമനസ്സോടെ സംഗമിക്കുന്നതാണ് ഹജ് അനുഷ്ഠാനത്തിലെ പ്രധാന ചടങ്ങ്.

കേരളത്തില്‍ ബലി പെരുനാള്‍( ബക്രീദ്) 20ന് ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം പി.കെ. ഹംസ മൗലവി ഫാറൂഖി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി എന്നിവര്‍ അറിയിച്ചിട്ടുണ്ട്..

Share this Story:

Follow Webdunia malayalam