Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാമോ ? കൊതുകുകളാണ് ഈ രോഗങ്ങള്‍ പരത്തുന്നത് !

കൊതുകുകളാണ് ഈ രോഗങ്ങള്‍ പരത്തുന്നത് !

അറിയാമോ ? കൊതുകുകളാണ് ഈ രോഗങ്ങള്‍ പരത്തുന്നത് !
, വെള്ളി, 11 ഓഗസ്റ്റ് 2017 (17:05 IST)
പ്രധാന ആരോഗ്യപ്രശനങ്ങളിലൊന്നാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍. അവ ഏറ്റവും അധികം കാണുന്നത് കേരളത്തില്‍ തന്നെയാണ്. വര്‍ദ്ധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യം നിറഞ്ഞ ജലസമ്പത്തുമാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം രോഗങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റിയ മാര്‍ഗം ശുചിത്വമാണ്. കൊതുകുകളുടെ കേന്ദ്രങ്ങള്‍  കണ്ടു പിടിച്ച് അവയെ തുരത്തുകയാണ് വേണ്ടത്. 
 
കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ വരുത്തുന്ന ഒരു കൂട്ടം വൈറസുകളാണ് ഡെങ്കിപ്പനി പരത്തുന്നത്‌. കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
 
കൊതുക് വഴിയുണ്ടാകുന്ന രോഗമാണ് ചിക്കന്‍ ഗുനിയ. സസ്തനികളില്‍ ഒതുങ്ങിനിന്നിരുന്നവയാണ് ചിക്കുന്‍ ഗുനിയ വൈറസുകള്‍. പിന്നീട് ഇത് മനുഷ്യരിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രോഗബാധിതനായ വ്യക്തി പനിക്കൊപ്പം അസഹനീയമായ സന്ധിവേദനയും പേശീവേദനയും കാരണം നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വളഞ്ഞ് പോകാറുണ്ട്.
 
ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജപ്പാന്‍‌ജ്വരം എന്ന രോഗത്തിന് കാരണം. ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറില്‍ നീര്‍ക്കെട്ട്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ രോഗം പിടിപ്പെട്ടാല്‍ 45 ശതമാനത്തിലധികം രോഗബാധിതര്‍ മരണപ്പെടാറുണ്ട്.
 
പൊതുജനാരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതില്‍ രണ്ടാം സ്ഥാനം മന്ത് രോഗത്തിനാണ്. വലിപ്പമേറിയ കാലുകളും കൈകളുമായി ജീവിക്കേണ്ടി വരിക അസ്വസ്ഥ സൃഷ്ടിക്കുമെന്ന് മാത്രമല്ല കാഴ്ചയ്ക്കും അരോചകമാണ്. ഇന്ത്യയില്‍ മന്ത് രോഗാണുക്കള്‍ പേറുന്ന ദശലക്ഷക്കണക്കിന് ആള്‍ക്കാരാണുള്ളത്.
മന്ത് രോഗം കാലുകള്‍, കൈകള്‍, സ്തനങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവയെയാണ് ബാധിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാ‍രെയും ഈ രോഗം ബാധിക്കുന്നുണ്ട്. 
 
വൃക്കകള്‍ക്കും മന്ത് രോഗം തകരാര്‍ വരുത്തുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ രോഗാണുക്കള്‍ വ്യക്തിയുടെ ശരീരത്തില്‍ കടക്കും. എന്നാല്‍, അസുഖം പുറത്ത് ദൃശ്യമാകുക വര്‍ഷങ്ങക്ക് ശേഷമാകും. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ തന്നെയും വ്യക്തി ആരോഗ്യവാനായി കാണപ്പെടുമെന്നതിനാല്‍ രോഗം ബാധിച്ച കാര്യം അറിയാറില്ല. എന്നാല്‍, രക്തത്തില്‍ മന്ത് രോഗാണുക്കള്‍ ഉണ്ടാകും.
 
കൊതുക് പരത്തുന്ന മൊറ്റൊരു രോഗമാണ് മലമ്പനി. അനോഫിലസ് കൊതുകുകളാണ് ഇതിന്റെ രോഗകാരികള്‍. കൊതുകുകള്‍ വഴി മനുഷ്യരക്തത്തിലെത്തുന്ന രോഗാണു കരളില്‍ പെരുകുകയും രക്തത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് ചുവന്ന രക്താണുക്കളെ ആക്രമിച്ച് രക്തകോശത്തിനുള്ളില്‍ പ്രവേശിക്കുന്നു. രോഗാണുക്കള്‍ പെരുകി രക്തകോശം പൊട്ടി നൂറുകണക്കിന് അണുക്കള്‍ മറ്റ് കോശങ്ങളിലേക്കും കടക്കുന്നു. ഈ രോഗം ബാധിച്ചാല്‍ എത്രയും പെട്ടന്നു തന്നെ വൈദ്യ സഹായം തേടണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണസദ്യ വിളമ്പുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !