Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണിനു ചുറ്റുമുള്ള കറുപ്പാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട് !

കണ്ണിനു ചുറ്റുമുള്ള കറുപ്പാണോ പ്രശ്‌നം?

കണ്ണിനു ചുറ്റുമുള്ള കറുപ്പാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട് !
, ശനി, 24 ജൂണ്‍ 2017 (14:52 IST)
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായക്കാരിലും ഒരുപോലെ കാണുന്ന പ്രശ്നമാണ് കണ്‍തടത്തിലെ കറുപ്പ് നിറം. പലപ്പോഴും പലമരുന്നും ഇതിനായി നിങ്ങള്‍ ഉപയോഗിച്ച് കാണും. സൌന്ദര്യത്തിന്റെ ശാപമായി കണ്ണിനു കീഴിലെ കറുപ്പ് മാറുന്നുണ്ട്.
 
പാരമ്പര്യം, വയസ്സ്, വരണ്ട ചര്‍മ്മം, ദീര്‍ഘമായ കരച്ചില്‍, ജോലി സംബന്ധമായി കമ്പ്യൂട്ടറിനു മുന്നില്‍ ഏറെസമയം ചിലവഴിക്കുന്നത്,  ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദം, ഉറക്ക കുറവ്, അനാരോഗ്യകരമായ ആഹാരക്രമം തുടങ്ങിയ പല കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട്. വിഷമിക്കേണ്ട ഇതാ ചില എളുപ്പ വഴികള്‍.
 
കണ്ണിന്റെ താഴെ കാണുന്ന ആ പാടുകള്‍ മാറ്റാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍:
 
*കണ്ണിനു ചുറ്റുമുള്ള മൃദുല ചര്‍മ്മത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ് ബദാം എണ്ണ. കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റാന്‍ നിത്യേനെ ഇത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
* അല്‍പ്പം കുക്കുമ്പര്‍ നീരില്‍ ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറികിട്ടും.
* കുക്കുമ്പര്‍,തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പു മറും
* തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മത്തിന്റെ തിളക്കത്തിനും കണ്‍തടത്തിലെ കറുപ്പകറ്റാനും നല്ലതാണ്.
* പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.
* തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും പ്രശ്നത്തിനു പരിഹാരം കിട്ടും.
* മുന്തിരി ജ്യൂസ് അല്ലെങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യുന്നതാണ്‍.
*ഒരു വെള്ളരി കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ച് 30 മിനിട്ട് ഫ്രിഡ്ജില്‍ വെക്കുക. ഈ കഷ്ണങ്ങളില്‍ രണ്ടെണ്ണം രണ്ടു കണ്ണുകളിലെയും കണ്‍തടത്തില്‍ 10 മിനിറ്റ് നേരം വെച്ച ശേഷം അവിടം കഴുകി കളയുക. 
*ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് ഉടച്ച് നീരെടുക്കുക. ഒരു പഞ്ഞി ഈ നീരില്‍ മുക്കി കണ്ണുകള്‍ അടച്ച് അതിനു മീതെ വെക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാതലിനൊപ്പം കോഫിയാണോ കുടിക്കുന്നത് ? സൂക്ഷിക്കണേ... ആരോഗ്യം ക്ഷയിക്കും !