Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടികുറയുന്നില്ല എന്നതാണോ പ്രശ്നം ? വെറും ഏഴ് ദിവസം മതി... ഏഴ് കിലോ കുറയ്ക്കും ഈ മിശ്രിതം !

തടികുറയ്ക്കാന്‍ തേനും നാരങ്ങാവെള്ളവും

തടികുറയുന്നില്ല എന്നതാണോ പ്രശ്നം ? വെറും ഏഴ് ദിവസം മതി... ഏഴ് കിലോ കുറയ്ക്കും ഈ മിശ്രിതം !
, ശനി, 3 ജൂണ്‍ 2017 (12:46 IST)
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍ ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് വ്യത്യസ്തമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനുമുള്ള പലതരം മാര്‍ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. ഇത്തരം ചിന്തകള്‍ പലപ്പോഴും നമ്മെ എനെര്‍ജി ഡ്രിങ്കുകളിലേക്കും മറ്റുമാണ് എത്തിക്കാറുള്ളത്.  
 
പാനീയങ്ങളിലും ഭക്ഷണങ്ങളിലുമെല്ലാം മധുരത്തിനായി ചേര്‍ക്കാവുന്ന ആരോഗ്യപ്രദവും രുചികരവുമായ ഒന്നാണ് തേന്‍. തേന്‍ പതിവായി ഉപയോഗിക്കുന്നത് ശരീരം ആരോഗ്യത്തോടെയിരിക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു സ്പൂണ്‍ തേന്‍ തനിയെ കഴിക്കുകയോ, പാനീയങ്ങളിലോ, ഡെസര്‍ട്ടിലോ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. മറ്റൊരു അനുയോജ്യമായ മാര്‍ഗ്ഗം തേന്‍ വെള്ളത്തില്‍‌ ചേര്‍ത്ത് കഴിക്കുന്നതാണ്.
 
തേനും നാരങ്ങാ നീരും അല്പം ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മികച്ച ദഹനം ലഭിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഭക്ഷണം ശരിയായി ദഹിക്കാന്‍ സഹായിക്കുന്ന, കരള്‍‌ ഉത്പാദിപ്പിക്കുന്ന ഒരു സ്രവം നിര്‍മ്മിക്കപ്പെടും. ഇതുമൂലം ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണം സുഗമമായി കടന്ന് പോകുകയും ഇത് വഴി ശരീരഭാരം വര്‍ദ്ധിക്കുന്നതും വയറ് ചീര്‍ക്കുന്നതും തടയുകയും ചെയ്യും. 
 
തേനിലും നാരങ്ങനീരിലും ഫൈബര്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. തേനും നാരങ്ങ നീരും അല്പം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇതിലടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളും  വിറ്റാമിനുകളും പോഷകങ്ങളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയോടൊപ്പം ഇതാ മഴക്കാല രോഗങ്ങളുമെത്തി... സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല !