Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാദങ്ങള്‍ വിണ്ടു കീറാതിരിക്കാന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍ !

ഇനി പാദങ്ങള്‍ വിണ്ടു കീറില്ല; അതിനായി ഈ മരുന്ന് മാത്രം മതി !

പാദങ്ങള്‍ വിണ്ടു കീറാതിരിക്കാന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍ !
, ശനി, 10 ജൂണ്‍ 2017 (16:31 IST)
സാധാരണ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ട് വരുന്ന ഒരു രോഗമണ് പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളല്‍. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. പാദങ്ങളില്‍ കാണുന്ന വരവരയായുള്ള ഈ വിള്ളലുകള്‍ പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാകും.
 
ഇത്തരത്തില്‍ പാദങ്ങളില്‍ കാണുന്ന ആ വിള്ളലുകള്‍ എന്ത് കൊണ്ടാണ് വരുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല. എന്നാല്‍ ഇതാ അറിഞ്ഞോളൂ. അധികനേരം നിന്ന്  ജോലി ചെയ്യുന്നവരിലും, പരുപരുത്ത പ്രതലത്തില്‍  ഏറെനേരം നില്‍ക്കുകന്നവരിലും, അമിതവണ്ണമുള്ളവരിലും ഈ രോഗം കാണാറുണ്ട്. കുടാതെ തൊലിയിലുണ്ടാകുന്ന അമിതവരള്‍ച്ചയും ചൂട് വെള്ളത്തിലെ കുളി ഇതെല്ലാം പദങ്ങളിലെ വിള്ളലിന് കാരണമാകാം.
 
ഈ രോഗത്തിന് മറ്റ് മരുന്നുകള്‍ തേടി നടക്കേണ്ട. പാദങ്ങളിലെ ഈ വിള്ളല്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാം ചില പൊടികൈകള്‍. ഇത്തരം രോഗങ്ങള്‍ കണ്ട് തുടങ്ങിയാല്‍ പാദത്തിന് ശ്രദ്ധാപൂര്‍ണമായ പരിചരണം ആവശ്യമാണ്. പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക.
 
കുടാതെ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് പദങ്ങളിലെ വിള്ളല്‍ എന്ന രോഗത്തിന് ഉത്തമമാണ്. ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുന്നത് കൊണ്ട് ഈ രോഗം എളുപ്പത്തില്‍ മാറ്റാന്‍ സഹായിക്കും. പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം. കുടാതെ ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. തെങ്ങാപ്പാല്‍ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടുന്നതും ഈ രോഗത്തിന് ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ‘താരന്‍’ എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !