Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊണ്ണത്തടി കുറയ്ക്കണോ? ഈ വ്യായാമങ്ങള്‍ മാത്രം ചെയ്താല്‍ മതി !

പൊണ്ണത്തടി കുറയ്ക്കണോ?

പൊണ്ണത്തടി കുറയ്ക്കണോ? ഈ വ്യായാമങ്ങള്‍ മാത്രം ചെയ്താല്‍ മതി !
, ശനി, 1 ജൂലൈ 2017 (16:30 IST)
പൊണ്ണത്തടി കാരണം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. അമിതമായ അളവിലുള്ള ഭക്ഷണവും വ്യായാമക്കുറവും ജനിതിക തകരാറുകളുമൊക്കെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. എന്നാല്‍ ഭക്ഷണക്രമീകരണവും വ്യായാമവും തടി കുറക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങളായി വൈദ്യശാസ്ത്രം പറയപ്പെടുന്നു. വ്യായാമം ചെയ്യുന്നത് കൊണ്ട് തടി കുറയുക മാത്രമല്ല, ശരീരപുഷ്ടിയും സ്റ്റാമിനയും മെയ്‌വഴക്കവും ഉണ്ടാകുന്നു.
 
നടത്തം

webdunia
എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ് നടത്തം. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ കഴിയും. ശാരീരിക അധ്വാനം തീരെ ഇല്ലാത്തവര്‍ക്കാണ് നടപ്പ് ഏറെ പ്രയോജനം ചെയ്യുക. അതുപോലെ വീട്ടുജോലികള്‍ ചെയ്യുന്നതും നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക എന്നിവയെല്ലാം തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്. 
 
കെറ്റിൽബെൽ 

webdunia
തടികുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് കെറ്റിൽബെൽ വ്യായാമം. കാലുകൾ ഷോൾഡറിനെക്കാൾ അകറ്റിവയ്ക്കുക. ഇരുകൈകളിലുമായി കെറ്റിൽ ബെൽ മുറുകെ പിടിക്കുക. കാൽമുട്ടുകളും അരക്കെട്ടും ചെറുതായി മടക്കി ഇരുകാലുകൾക്കും മധ്യേ കെറ്റിൽ ബെൽ വരുന്നവിധത്തിൽ കൈകൾ നിവർത്തിപ്പിടിക്കുക. ഇനി പതുക്കെ കാലുകളും അരക്കെട്ടും നിവർത്തുക. 
 
അതോടൊപ്പം കൈകളും നിവർത്തിപ്പിടിച്ചു തന്നെ കെറ്റിൽബെൽ കണ്ണുകൾക്ക് സമാന്തരമായി വരുന്ന രീതിയിൽ മുകളിലേക്ക് ഉയർത്തുക. വീണ്ടും പഴയനിലയിൽ എത്തുക. ഇത് കലോറി ഊർജമാക്കി വെക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കുകയും ചെയുന്നു. 
 
സ്ട്രെങ്ങ്ത് ട്രെയിനിങ് , ക്രോസ് ട്രെയ്നിങ്

webdunia
സ്ട്രെങ്ങ്ത് ട്രെയിനിങ് നല്ലൊരു വ്യായാമമാണ്. സ്ട്രെങ്ങ്ത് ട്രെയിനിങ് ആഴ്ചയിൽ രണ്ടു മുതൽ മൂന്നു ദിവസം വരെ മതിയാകും. സ്ട്രെങ്ങ്ത് ട്രെയിനിങ് ദിവസങ്ങളിൽ ഫുൾബോഡി വ്യായാമങ്ങൾ ചെയ്യുന്നതാണു കൂടുതൽ ഗുണകരം. അവ പ്രധാനമായും വലിയ പേശിവിഭാഗങ്ങൾക്ക് ഉത്തമമാണ്. ഒരു ദിവസത്തെ വ്യായാമ സെഷനിൽ 10 മുതൽ 12 വരെ വ്യായാമങ്ങൾ മതിയാകും. 
 
തുടക്കക്കാർ ആയതിനാൽ ഒരു ദിവസം രണ്ടു മുതൽ മൂന്നു സെറ്റുകളും മിതമായ ഭാരവും ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. 'ക്രോസ് ട്രെയ്നിങ്' ചെയ്താല്‍ അമിതവണ്ണം കുറയ്ക്കാന്‍ എളുപ്പമുണ്ട്. ശാസ്ത്രീയമായി ഇത്തരം വ്യായാമങ്ങള്‍ ചെയ്താന്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് തന്നെ പ്രയോജനം കണ്ടുതുടങ്ങും. 
 
യോഗ

webdunia
അതുപോലെ യോഗ ചെയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. 90 കിലോ തൂക്കമുള്ള ഒരാൾക്ക് മണിക്കൂറിൽ 228 കലോറി ഊർജ്ജം പകരുന്നു. ശരിയായ രീതിയില്‍ യോഗ ചെയ്താന്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും.
 
നീന്തല്‍
 
webdunia
ശരീരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യത്തിനും പറ്റിയൊരു വ്യായാമമാണ് നീന്തല്‍. ശരീരത്തിന് മൊത്തത്തില്‍ വ്യായാമം ലഭിയ്ക്കുന്നുവെന്നതാണ് നീന്തലിന്റെ പ്രത്യേകത. പ്രത്യേകിച്ചും വയറിലെ മസിലുകള്‍ക്ക് മുറുക്കം കിട്ടാന്‍ നീന്തല്‍ നല്ലൊരു വഴിയാണ്. മാത്രമല്ല നെഞ്ചിലെ പേശികള്‍ക്കും, ഹൃദയത്തിന്റെ പ്രവര്‍ത്തനം ആരോഗ്യകരമാക്കുന്നതിനും കൈകാലുകളിലെ മസിലുകള്‍ക്കുമെല്ലാം നീന്തല്‍ നല്ലതാണ്.
 
സൈക്കിളിംഗ്

webdunia
നല്ലൊരു വിനോദവും ഒപ്പം വ്യായാമവും കൂടിയാണ് സൈക്കിളിംഗ്. സഞ്ചരിയ്ക്കാനുള്ള സമയം ലാഭിയ്ക്കാം, ഒപ്പം വ്യായാമവുമാകും.കാല്‍, പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താന്‍ സൈക്കിള്‍ സവാരി നല്ലതാണ്. ഇത് മസിലുകളുടെ ബലവും ശക്തിയും വര്‍ദ്ധിപ്പിയ്ക്കും. തടി കുറയ്ക്കാനുള്ള നല്ലൊന്നാന്തരം വ്യായാമമാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടതെന്ത് ? അറിയാം... ചില കാര്യങ്ങള്‍ !