Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കൂ...ക്യാന്‍സറില്‍ നിന്ന് മുക്തി നേടാം !

ക്യാന്‍സറില്‍ നിന്ന് മുക്തി നേടാന്‍ മഞ്ഞള്‍ ഉത്തമമാണ് !

മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കൂ...ക്യാന്‍സറില്‍ നിന്ന് മുക്തി നേടാം !
, ചൊവ്വ, 6 ജൂണ്‍ 2017 (14:04 IST)
ക്യാന്‍സര്‍ ഇന്ന് ലോകത്ത് എല്ലാവരും ഭയക്കുന്ന രോഗങ്ങളില്‍ ഒന്നാണ്. കൃത്യസമയത്ത് തന്നെ രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം ഉറപ്പാണ്‍. എന്നാല്‍ ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി ഗവേഷകരാണ് രാവും പകലുമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 
 
ഇന്ന് രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യജ്ഞനങ്ങള്‍ക്കും കാന്‍സറിനെ പ്രതിരോധിക്കുന്നതിന് മാത്രമല്ല, ഭേദമാക്കാനുള്ള കഴിവുമുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പാചകത്തില്‍ തന്നെ ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. 
 
വന്‍കുടലില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഏറ്റവും ഉത്തമമായ ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്കുമിന്‍, സിലിമറിന്‍ എന്നീ രണ്ടു ഘടകങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്. അതുപോലെ കരള്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് ഈ മഞ്ഞള്‍പ്പൊടിക്കുണ്ട്. 
 
ചുമ, കോള്‍ഡ് എന്നീ രോഗങ്ങള്‍ പിടികൂടാതിരിക്കാന്‍ മഞ്ഞള്‍ ഉത്തമ പ്രതിവിധിയാണ്. രക്ത ശുദ്ധീകരണത്തിന് നൂറ്റാണ്ടുകളായി ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒറ്റമൂലിയാണ് മഞ്ഞള്‍. ആന്റി ഇന്‍ഫ്ളമേറ്ററിയായി പ്രവര്‍ത്തിക്കുമെന്നതിനാല്‍ സന്ധിവാതവും സന്ധിവേദനയും ശമിപ്പിക്കാന്‍ ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് അസ്ഥികളേയും ജോയിന്റുകളേയും കരുത്തുറ്റതാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പുതിയാപ്‌ള'യ്ക്ക് നോമ്പു തുറക്കാന്‍ ഇതാ നാടൻ പത്തിരിയും കോഴിക്കറിയും !