Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊണ്ണത്തടി കുറയ്ക്കാന്‍ കറുവപ്പട്ട ഫലപ്രദം !

പൊണ്ണത്തടി കുറയ്ക്കണോ? ഇതാ ഒരു എളുപ്പ മാര്‍ഗം !

പൊണ്ണത്തടി കുറയ്ക്കാന്‍ കറുവപ്പട്ട ഫലപ്രദം !
, ബുധന്‍, 3 ജനുവരി 2018 (12:18 IST)
പൊണ്ണത്തടി കാരണം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. അമിതമായ അളവിലുള്ള ഭക്ഷണവും വ്യായാമക്കുറവും ജനിതിക തകരാറുകളുമൊക്കെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. 
 
എന്നാല്‍ പൊണ്ണത്തടിക്ക് പുതിയ പരിഹാരവുമായി യുഎസ് ശാസ്ത്രജ്ഞര്‍ രംഗത്ത് വന്നിരിക്കുകയാണ്. വണ്ണം കുറക്കാന്‍ മരുന്നുകള്‍ കഴിച്ച് രോഗികളായവര്‍ക്കും ആശ്വസിക്കാവുന്ന വാര്‍ത്തയാണിത്. പൊണ്ണത്തടി കുറക്കാന്‍ കറുവപ്പട്ട ഉത്തമമാണെന്ന് യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നു.
 
മെറ്റാബോളിസം വര്‍ധിപ്പിച്ച് ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിവ് കറുവപ്പട്ടക്ക് ധാരാളമുണ്ടെന്നാണ് യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കറുവപ്പട്ടയുടെ എണ്ണക്ക് ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ നേരിട്ട് നശിപ്പിക്കാനുള്ള കഴിവുണ്ട്. കറുവപ്പട്ട തികച്ചും പ്രകൃതിദത്തമായതിനാല്‍ മറ്റു പാര്‍ശ്വഫലങ്ങളുമില്ല. അതിനാല്‍ തന്നെ ഭക്ഷണക്രമത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്  ശാസ്ത്രജ്ഞര്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൂങ്ങിയ മാറിടങ്ങള്‍ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ ? ടെന്‍‌ഷനടിക്കേണ്ട, ഇതാ ഉത്തമ പരിഹാരം !