ഈ പാവത്താനെ അറിയാമോ; ഇവന്‍ ക്യാന്‍സറിനെ ഇല്ലാതാക്കും
വിശ്വസിച്ചോളൂ; ബ്രൊക്കോളി ക്യാന്‍സറിനെ ഇല്ലാതാക്കും
ബ്രൊക്കോളി എന്ന പച്ചക്കറിയെ പറ്റി അറിയാമോ? പലരും ഇത്തരത്തിലൊരു പച്ചക്കറിയെക്കുറിച്ച് കേട്ടിട്ട് പോലുമുണ്ടാവില്ല. കണ്ടാല്‍ ഒരു പാവത്തെ പോലെ ഉണ്ടെങ്കിലും ബ്രൊക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ലാ. ക്യാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള ഒരുപാട് ഗുണങ്ങള്‍ അതിലുണ്ടത്രേ!
വിറ്റമിൻ കെ, സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബർ എന്നിവ സമൃദ്ധമായടങ്ങിയ പച്ചക്കറിയാണിത്. രുചികരമായ ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന സൾഫോറഫേൻ എന്ന പദാർത്ഥം കാന്‍സര്‍ ഉണ്ടാക്കുന്ന മാരകമായ സെല്ലുകളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു. കരൾ, ശ്വാസകോശം, ത്വക്ക്, പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് എന്നിവിടങ്ങളിലുണ്ടാകു കാന്‍സര്‍ തടയാന്‍ ഉത്തമമാണ് ഈ പച്ചക്കറി.
കാബേജ് കുടുംബത്തിൽ പെടുന്ന ഈ ബ്രൊക്കോളി ആഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.