Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹരോഗികള്‍ മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടോ ?

ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം.

പ്രമേഹരോഗികള്‍ മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടോ ?
, തിങ്കള്‍, 25 ജൂലൈ 2016 (12:38 IST)
ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും, ഈ രോഗാവസ്ഥയാണ് പ്രമേഹം. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.
 
കൃത്യമായ ചികിൽസ നല്‍കുന്നതിലൂടേയും ചിട്ടയായ ഭക്ഷണശീലങ്ങള്‍ പിന്‍‌തുടരുന്നതിലൂടേയും ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. ഇന്‍സുലിന്‍ എന്ന ഹോര്‍മാണാണ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥിയാണ് ഈ ഹോര്‍മോണ്‍ നമ്മുടെ ശരീരത്തില്‍ ഉൽപാദിപ്പിക്കുന്നത്. ഇത്തരത്തില്‍ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനു വേണ്ട രീതിയില്‍ ഉപയോഗിക്കാൻ കഴിയാതാകുകയോ അല്ലെങ്കില്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതു മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.     
 
അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനം. പഞ്ചസാരയിലും അരി തുടങ്ങിയ ധാന്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ളത്. പ്രമേഹ രോഗികള്‍ പഞ്ചസാരയും മറ്റു മധുരപദാര്‍ഥങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം. ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്. റാഗി, റവ, ഓട്സ്, ഇലക്കറികള്‍, മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവ കഴിക്കുന്നത് പ്രമേഹം വരാതെ തടയുന്നു.
 
മധുരമുള്ള ഭക്ഷണം കഴിച്ചതിനുശേഷം മരുന്ന് കൂടുതലായി കഴിക്കുന്നത് അപകടകരമാണ്. പഞ്ചസാരക്ക് പകരം ഷുഗര്‍ഫ്രീ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മത്തപ്പഴങ്ങളായ പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ പ്രമേഹരോഗി അതികമായി ഉപയോഗിക്കരുത്. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ എന്നിവയും പ്രമേഹരോഗികള്‍ ഒഴിവാക്കണം. 
 
പ്രമേഹം വന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മധുരം കഴിക്കാന്‍ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈന്‍ഡ് ഷുഗര്‍ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്. തേന്‍, ശര്‍ക്കര തുടങ്ങിയവയിലും മധുരം ഉണ്ട്. മാത്രമല്ല, തേനില്‍ പഞ്ചസാരയെക്കാള്‍ കുറച്ചു കൂടുതല്‍ അന്നജം അടങ്ങിയിട്ടുണ്ട്. 
 
ഏതു മധുരമായാലും അത് എത്ര അളവില്‍ കഴിക്കുന്നു എന്നതാണു പ്രധാനം. തേനായാലും ശര്‍ക്കരയായാലും സുരക്ഷിതമല്ലെന്നര്‍ഥം. പ്രതിദിനം 100 ഗ്രാം പഴവര്‍ഗം പ്രമേഹരോഗി കഴിക്കണമെന്നു നിര്‍ദേശമുണ്ട്. ഏതു പഴവര്‍ഗം വേണമെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓരോ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. എന്നാല്‍ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. 
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹശേഷം ഭാര്യയെ പീഡിപ്പിക്കുന്നതിന് പിന്നിൽ? ഇതൊരു ക്രിമിനൽ കുറ്റമോ?