Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരന്‍ ഇനിയൊരു പ്രശ്‌നമല്ല ! വീട്ടിലുണ്ട് പരിഹാരം,കുറഞ്ഞ ചെലവില്‍ മുടി കാട് പോലെ വളരും

താരന്‍ ഇനിയൊരു പ്രശ്‌നമല്ല ! വീട്ടിലുണ്ട് പരിഹാരം,കുറഞ്ഞ ചെലവില്‍ മുടി കാട് പോലെ വളരും

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജൂണ്‍ 2024 (13:16 IST)
താരനും മുടികൊഴിച്ചിലും ഉണ്ടോ ? എന്നാല്‍ താരന്‍ പോയി കാട് പോലെ മുടി വളരണമെന്ന് സ്വപ്നം മനസ്സില്‍ ഉണ്ടെങ്കില്‍ ഇത് വായിക്കൂ. വിപണിയില്‍ കിട്ടുന്ന വിലകൂടിയ എണ്ണകളും മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് മടുത്തവര്‍ ഈ പൊടിക്കൈ കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ.
 
വേണ്ടത് ബീറ്റ്‌റൂട്ട് ആണ്. നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിക്കണം. 
 
ഇങ്ങനെ മുറിച്ച കഷണങ്ങള്‍ ചൂടുള്ള വെള്ളത്തില്‍ ഇടണം. നല്ലോണം തിളച്ച വെള്ളത്തിലേക്കാണ് ഇടേണ്ടത്.
 
വെള്ളം പകുതിയായി കുറക്കുന്നത് വരെയാണ് തിളപ്പിക്കേണ്ടത്. ബീറ്റ്‌റൂട്ടിന്റെ സത്ത് ലഭിക്കും. ശേഷം അരിച്ചെടുക്കുകയാണ് വേണ്ടത്. 
 
അരിച്ചെടുക്കുന്നതിനായി തുണിയെടുത്ത് ജ്യൂസ് അരിച്ചെടുക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. 
 
ചൂടോടെ ഇതെടുത്ത് മുടിയില്‍ പുരട്ടരുത്. കോട്ടന്‍ ബോള്‍, സ്‌പ്രേ ബോട്ടില്‍ എന്നിവ ഉപയോഗിച്ച് തലയോട്ടിയിലും മുടിയുടെ വേരുകളിലും വരുന്ന രീതിയില്‍ നേരിട്ട് പുരട്ടുക. എല്ലാ ഭാഗങ്ങളിലും വെള്ളം പുരട്ടി എന്ന് ഉറപ്പാക്കാന്‍ കൈകൊണ്ട് സാവധാനം പതിയെ മസാജ് ചെയ്യുക. ഇത്തരത്തില്‍ ബീറ്റ്‌റൂട്ട് വെള്ളം ഏതാനും മണിക്കൂര്‍ നേരത്തേക്ക് രാത്രി മുഴുവനും മുടിയില്‍ വയ്ക്കാവുന്നതാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഏഴു ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വേഗത്തില്‍ വയസനാകും!