Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ശീലമാക്കാന്‍ തയ്യാറാണോ ? എങ്കില്‍ ആ കരുത്ത് കുറവാണെന്ന തോന്നല്‍ ഒഴിവാക്കാം !

ഇത് ശീലമാക്കൂ; എങ്കില്‍ ആ കരുത്ത് നിങ്ങള്‍ക്കുണ്ടാകും

Health
, തിങ്കള്‍, 27 മാര്‍ച്ച് 2017 (16:29 IST)
അറബികളുടെ നാട്ടില്‍ നിന്ന് വരുന്ന ഈന്തപ്പഴത്തിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ആയുര്‍വേദപ്രകാരം മരുന്നായും ഈത്തപ്പഴം ഉപയോഗിക്കാം. ഇത് സൌന്ദര്യ സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉദ്ധാരണപ്രശ്‌നങ്ങള്‍, ലൈംഗികശേഷിക്കുറവ്, ബീജക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്ക് വൃഷ്യക്ഷീര എന്ന ആയുര്‍വേദ മരുന്ന് വളരെ ഫലപ്രദമാ‍ണ്. ഈ ആയുര്‍വേദമരുന്ന്  ഈന്തപ്പഴവും പാലും മറ്റ്  പല ഘടകങ്ങളും ചേര്‍ത്താണ് ഉണ്ടാക്കുന്നത്.
 
വൃഷ്യക്ഷീര  തയ്യാറാക്കുന്ന വിധം
 
25 ഈന്തപ്പഴം, ശതാവരി 25 ഗ്രാം, ഉണക്കമുന്തിരി 25 ഗ്രാം, ഉഴുന്നുപരിപ്പ് 25 ഗ്രാം എന്നിവയാണ് ഇത് ഉണ്ടാകാന്‍ വേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇവയെല്ലാം ചേര്‍ത്തു തിളപ്പിയ്ക്കണം. വെള്ളം വറ്റി കാല്‍ ലിറ്ററാകുന്നതുവരെ തിളപ്പിയ്ക്കണം. ശേഷം 300 എംഎല്‍ പാല്‍ ചേര്‍ക്കണം. വെള്ളം മുഴുവന്‍ വറ്റി പാല്‍ മാത്രമാകുന്നതുവരെ ഇതിനെ തിളപ്പിക്കണം. ഇതില്‍ വേണമെങ്കില്‍ അല്‍പ്പം മധുരം ചേര്‍ക്കാം. ഇതില്‍ അല്‍പം നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്.
 
പുരുഷന്മാരില്‍ സെക്ഷ്വല്‍ എനര്‍ജി കൂട്ടുവാനും ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പൂ‍ര്‍ണമായി ഇല്ലാതാക്കാനും ഈ പാല്‍ ഏറെ സഹായിക്കും. കുടാതെ ചര്‍മത്തിന് പ്രായക്കുറവ് തോന്നിയ്ക്കാനും ഈ പാല്‍ ഏറെ ഗുണകരമാണ്. ഈന്തപ്പഴം വെറുതെ പാലില്‍ തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കുന്നത് ഡ്രൈ കഫ് മാറാനുളള നല്ലൊരു വഴിയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം മനസ്സിന്റെ കണ്ണാടിയാണ്; പരിപാലിക്കാം ശ്രദ്ധയോടെ