Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറിയക്കാർക്ക് കുടവയർ ഇല്ലാത്തത് എന്തുകൊണ്ടെന്നറിയാമോ? ഇതാണ് ആ രഹസ്യം

കൊറിയക്കാർക്ക് കുടവയർ ഇല്ലാത്തത് എന്തുകൊണ്ടെന്നറിയാമോ? ഇതാണ് ആ രഹസ്യം

നിഹാരിക കെ.എസ്

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (09:40 IST)
ഫാഷൻ, ഭക്ഷണം, വിനോദം തുടങ്ങിയ വിവിധ മേഖലകളിൽ കൊറിയൻ സാംസ്കാരിക സ്വാധീനം ഇന്ത്യയിൽ കാര്യമായി തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൊറിയൻ സ്റ്റൈലൊക്കെ യുവാക്കൾക്കിടയിൽ ഇപ്പോൾ ട്രെന്റാണ്. അവരുടെ ശാരീരിക ഘടനയും ഇപ്പോൾ ഇന്ത്യയിൽ പരീക്ഷണ വസ്തുവാണ്. കൊറിയക്കാർക്ക് പൊതുവെ കുടവയർ ഇല്ല, തിളക്കമാർന്ന ചർമ്മമാണ്. ഇതിനൊക്കെ രഹസ്യങ്ങളുണ്ട്.
 
ഭക്ഷണത്തോട് വളരെ താത്പര്യം ഉള്ളവരാണ്. എന്നിട്ടും കുടവയർ ചാടാതെ എങ്ങനെയാണ് മെലിഞ്ഞ ശരീരം കാത്തുസൂക്ഷിക്കുന്നത് എന്നാണ് എല്ലാവരുടെയും സംശയം. കൊറിയൻ ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത് പച്ചക്കറികളാണ്. ഭക്ഷണത്തിൽ നാരുകളും അവശ്യ പോഷകങ്ങൾക്കുമാണ് മുൻഗണന. കലോറി കുറവാണ്. മെലിഞ്ഞ രൂപവും ഉയർന്ന ഫിറ്റ്നസ് ലെവലും ലഭിക്കാൻ ഇത് സഹായിക്കുന്നു. 
 
സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. സൗകര്യപ്രദവും അനാരോഗ്യകരവുമായ ലഘുഭക്ഷണങ്ങൾ കഴിക്കാതെ, കൊറിയക്കാർ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യം വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ ഇങ്ങനെയാണോ ഉറങ്ങുന്നത്? നിങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം