Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ അവസ്ഥയിലും ഇറുകിയ വസ്ത്രങ്ങളാണോ ധരിക്കുന്നത് ? എങ്കില്‍ ഒരു പണികിട്ടാന്‍ സാധ്യതയുണ്ട് !

പനിയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍

fever
, ശനി, 7 ജനുവരി 2017 (13:30 IST)
ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിൽ ഉള്ള ശരീര താപനിലയിൽ നിന്ന് ഉയർന്നു നിൽക്കുന്ന ഒരു രോഗലക്ഷണമാണ് പനി. ശരീരോഷ്മാവിന്റെ നിയന്ത്രണ സംവിധാനത്തിലെ ക്രമീകരണത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിനുകാരണം. ഈ ക്രമീകരണ വ്യത്യാസം മാംസപേശികളിൽ വിറയൽ അനുഭവപ്പെടുകയും അയവും മുറുക്കവും ഉണ്ടാക്കുകയും ചെയ്യുന്നു. 
 
പനി എന്നത് ശാരീരികമായ ഒരു സ്വയംക്രമീകരണ സംവിധാനമാണെന്നുംഅപൂർവ്വ അവസരങ്ങളിലൊഴിച്ച്  അതിനു ചികിത്സ ആവശ്യമില്ലെന്നുമുള്ള പല അഭിപ്രായങ്ങളുമുണ്ട്. എന്തുതന്നെയായാലും പനികുറക്കുന്നതിനായുള്ള ഔഷധങ്ങൾക്ക് നമ്മുടെ ഉയർന്ന ശരീര ഊഷ്മാവ് കുറക്കാനും അതു വഴി രോഗിക്ക് ശാരീരികമായ അസ്വാസ്ഥ്യത്തില്‍ കുറവ് വരുത്താനും സഹായിക്കും.
 
പനിയ്ക്ക് കാരണമാകുന്ന രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെ പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ഐസ് കട്ട ശരീരത്തില്‍ വെച്ചോ നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടച്ചോ നമ്മുടെ ശരീരോഷ്മാവ് നിയന്ത്രിക്കാനും സാധിക്കും. വെള്ളം ധാരാളം കുടിക്കുകന്നതിലൂടെ നിർജ്ജലീകരണം ഒഴിവാക്കാനും സാധിക്കും. പഴങ്ങൾ, പഴച്ചാറുകൾ എന്നിവ ഉപയോഗിക്കുന്നതും വളരെ ഉത്തമമാണ്.
 
പനി ഒരു രോഗമല്ല. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ ശരീരം നടത്തുന്ന ഒരു അസാധാരണ ശുദ്ധീകരണ പ്രക്രിയ മാത്രമാണ് പനി. ഇതില്‍ നമ്മുടെ ശരീരത്തെ സഹായിക്കുക മാത്രമാണ് നമുക്ക് ചെയുവാന്‍ ഉള്ളത്. ചൂട് 39.5ºC/103º ഫാ. ല്‍ കൂടുതലോ 48 മണിക്കൂറിലധികമോ പനി നീണ്ടു നിന്നാലൊ മാത്രം ഡോക്ടറുടെ സഹായം തേടുക. തുളസി ഇല ഇട്ടു ആവി പിടിക്കുന്നതും, കുരുമുളക്, ചുക്ക്, ഇഞ്ചി ഇവ ഇട്ടു കരിപ്പോട്ടി കാപ്പി കുടിക്കുന്നതും പനി മാറാന്‍ വളരെ ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യത്തോടടുക്കുമ്പോള്‍ താല്പര്യം കുറയുന്നു അല്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ !