Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദഹന പ്രശ്നത്തിന് വീട്ടിൽ തന്നെ പരിഹാര മാർഗം

ദഹന പ്രശ്നത്തിന് വീട്ടിൽ തന്നെ പരിഹാര മാർഗം

നിഹാരിക കെ എസ്

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (16:14 IST)
എല്ലാ വീടുകളുടെയും അടുക്കളയിൽ വെളുത്തുള്ളി ഉണ്ടാകും. ദഹന പ്രശ്നത്തിന് ഉത്തമ പരിഹാര മാർഗമാണ് ഈ വെളുത്തുതുള്ളി. വാട്ടി കഴിച്ചാൽ അത്രയും നല്ലത്. പലവിധത്തിലുള്ള വിഭവങ്ങളിലും ചേർക്കുന്ന ഒരു ചേരുവയെന്നതിൽ കവിഞ്ഞ് പരമ്പരാഗതമായി ഔഷധമൂല്യമുള്ള ഒന്നായിട്ടാണ് അധികപേരും വെളുത്തുള്ളിയെ കണക്കാക്കുന്നത്. ദഹന പ്രശ്നം മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഈ കുഞ്ഞൻ കേമനാണ്.
 
കൂടാതെ, പല അണുബാധകളെ ചെറുക്കാൻ ഇതിനാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകൾ, അതുപോലെ അലിസിൻ എന്ന ഘടകമെല്ലാമാണ് ഇതിന് ഏറെയും സഹായകമാകുന്നത്. വെളുത്തുള്ളി പക്ഷേ, ഒന്നിച്ച് വാങ്ങി അടുക്കളയിൽ സൂക്ഷിക്കുകയാണെങ്കിൽ ദിവസങ്ങൾ കഴിയുമ്പോഴേക്ക് ഇതിൽ മുള വന്ന് ഇത് ഉപയോഗശൂന്യമായി പോകാറുണ്ട്.  
 
വെളുത്തുള്ളി കേട് വരാതിരിക്കാൻ ചെയ്യേണ്ടത്:
 
* വെളുത്തുള്ളി സാധാരണഗതിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാറില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഫ്രിഡ്ജിന് പുറത്താണെങ്കിലും തണുപ്പുള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി വയ്ക്കരുത്. അത്യാവശ്യം വെളിച്ചമെത്തുന്ന വരണ്ട സ്ഥലങ്ങളിൽ വേണം വെളുത്തുള്ളി വയ്ക്കാൻ. 
 
* വെളുത്തുള്ളി ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ആക്കി വയ്ക്കരുത്. വെളുത്തുള്ളി പേപ്പർ ബാഗിലോ കടലാസിലോ മാത്രം വയ്ക്കുക. അല്ലെങ്കിൽ ഇവ പെട്ടെന്ന് മുള വന്ന് ചീത്തയായിപ്പോകും. 
 
* കഴിവതും വെളുത്തുള്ളി മറ്റൊന്നിൻറെയും കൂടെ സൂക്ഷിക്കാതെ വേറെ തന്നെ വയ്ക്കുക. മറ്റുള്ള പച്ചക്കറികളുടെയോ മറ്റ് ഭക്ഷണസാധനങ്ങളുടെയോ സമ്പർക്കത്തിൽ വെളുത്തുള്ളി എളുപ്പത്തിൽ ചീത്തയാകാം. 
 
* വെളുത്തുള്ളി കൂടുതൽ ദിവസം കേടാകാതിരിക്കാൻ ഇത് സൂക്ഷിച്ച് വയ്ക്കുമ്പോഴേ മുള പൊട്ടുന്ന ഭാഗം നീക്കം ചെയ്യാം. ഇതും വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കാൻ സഹായകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ പുരുഷന്മാർക്ക് ചൈനക്കാരുടെ അത്രയും പൊക്കമില്ലാത്തത് എന്തുകൊണ്ട്?