Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണ്ണ തേച്ച് കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ സൗന്ദര്യം സുരക്ഷിതമാണ്

എണ്ണ തേച്ച് കുളിച്ച് നോക്ക്, നിങ്ങളുടെ സൗന്ദര്യം സുരക്ഷിതമാകും

Health
, വ്യാഴം, 16 മാര്‍ച്ച് 2017 (11:54 IST)
എണ്ണ തേച്ചുള്ള കുളി മലയാളിയുടെ ശീലമാണ്. നാട്ടിന്‍പുറമായാലും നഗരമായാലും മലയാളിയ്ക്ക് എണ്ണ തേച്ച് കുളിക്കണം. ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. ചര്‍മ്മത്തിന് തിളക്കവും ശരിയായ ഉറക്കവും ഉണ്ടാവാന്‍ എണ്ണ തേയ്ക്കുന്നത് സഹായിക്കുണ്ട്.
 
ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
 
ആയുര്‍വ്വേദ വിധി പ്രകാരം ചില നിര്‍ദ്ദേശങ്ങള്‍
 
* ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ എണ്ണ തേച്ച് കുളിയ്ക്കുന്നത് നല്ലതാണ്.
 
* യൗവ്വനം നിലനിര്‍ത്താന്‍ എണ്ണ തേച്ചുള്ള കുളി സഹായിക്കും.
 
* ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ എണ്ണ തേച്ച് കുളിയ്ക്കാം.
 
* കുളിയ്ക്കുമ്പോള്‍ എപ്പോഴും ചൂടുവെള്ളം ഉപയോഗിക്കണം. ഇത് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായകരമാണ്.
 
* കുളിയ്ക്കുമ്പോള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന അഴുക്കും മെഴുക്കും കളയാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ അടുത്ത മാസം ഹാര്‍ട്ട് അറ്റാക്ക് !