Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീരകം ഒന്ന് കഴിച്ചുനോക്കൂ, വെറും 20 ദിവസം കൊണ്ട് ആളാകെ മാറും

ശരീരഭാരമാണോ പ്രശനം എങ്കില്‍ ഇത് ഒന്ന് പരീക്ഷിക്ക്

Health
ഇന്ത്യൻ ഭക്ഷണത്തിലെ ഒഴിച്ചു കൂട്ടാനാകാത്ത ഒന്നാണ് ജീരകം. അല്ലേ. അത് മാത്രമല്ല കുടിക്കാനുള്ള വെള്ളത്തില്‍ ജീരകം ചേര്‍ക്കാന്‍ ഇഷ്ട്പ്പെടുന്നവരാണ് മലയാളികള്‍. അടുക്കളയിൽ പ്രത്യേക സ്ഥാനം നല്‍കാറുള്ള നിങ്ങള്‍ ഈ ഔഷധ മൂല്യത്തിന്റെ ഗുണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞോളൂ ജീരകം ഒരു പരിധിവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പതിവായി ജീരകം തിന്ന് നോക്ക്  20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ശരീരഭാരം കുറയുന്നതാണ്.
 
*രാത്രിയില്‍  2 ടേബിൾസ്പൂൺ ജീരകം വെള്ളത്തിലിട്ട്  വെയ്ക്കുക. രാവിലെ ജീരകം അരിച്ച മാറ്റുക. ശേഷം അര കഷ്ണം നാരങ്ങ പിഴിഞ്ഞു ചൂടാക്കി വെറും വയറ്റില്‍ കുടിച്ചാല്‍ ഭാരം കുറഞ്ഞു കിട്ടും.
 
* ഒരു ടേബിള്‍ സ്‌പൂണ്‍ ജീരകം പൊടിച്ചത്  കുറച്ച്  തൈരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഭാരം കുറഞ്ഞു കിട്ടും.
 
* ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു അല്‍പ്പം വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് വളരെ ഗുണകരമാണ്.
 
*ജീരകം പൊടിച്ചത് ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഗുണം തരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നിന്റെ സ്ഥാനത്ത് രണ്ടെണ്ണമാണോ പരീക്ഷിച്ചത് ? ഉറപ്പിച്ചോളൂ... പണി പാലിന്‍‌വെള്ളത്തില്‍ കിട്ടും !