Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഴ്ചയില്‍ മൂന്ന് മുട്ട കഴിക്കൂ... അറിയാം... ശരീരത്തിലുണ്ടാകുന്ന അത്ഭുതാവഹമായ ചില മാറ്റങ്ങള്‍ !

ഒരാഴ്ചയില്‍ വെറും മൂന്ന് മുട്ട കഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാം!

ആഴ്ചയില്‍ മൂന്ന് മുട്ട കഴിക്കൂ... അറിയാം... ശരീരത്തിലുണ്ടാകുന്ന അത്ഭുതാവഹമായ ചില മാറ്റങ്ങള്‍ !
, വെള്ളി, 21 ഏപ്രില്‍ 2017 (11:45 IST)
മുട്ട ഇഷ്ട്മാണോ? എന്ത് ചോദ്യമല്ലേ. ആരോഗ്യത്തിന് ഏറെ ഉത്തമമായ മുട്ട ഇഷ്ടമല്ലാതവര്‍ കുറവായിരിക്കും. കൂടുതല്‍ മുട്ട കഴിക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മുട്ടയില്‍ മഞ്ഞക്കരുവിനാണ് ഏറെ ഗുണം ഉള്ളത്. മഞ്ഞക്കരുവില്‍ 90 ശതമാനം കാല്‍സ്യവും അയണുമാണ്. എന്നാല്‍ വെള്ളക്കരുവില്‍ പകുതിയില്‍ ഏറെ മാംസ്യവുമാണുള്ളത്. അത് കൊണ്ട് തന്നെ ആഴ്ചയില്‍ മൂന്ന് മുട്ട എങ്കിലും കഴിക്കണം. ഇതിലൂടെ പല ഗുണങ്ങളും ശരീരത്തില്‍ കിട്ടുന്നുണ്ട്.
 
മുട്ട കഴിക്കുമ്പോള്‍ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഉന്‍മേഷവും ഊര്‍ജ്ജസ്വലതയും ലഭിക്കുകയും ചെയ്യും. കുടാതെ വിളര്‍ച്ച, ക്ഷീണം തുടങ്ങിയ പ്രശനങ്ങള്‍ക്ക് നല്ലെരു പരിഹാരമാണ് മുട്ട. തടി കൂറയ്ക്കാന്‍ ഭക്ഷണം  നിയന്ത്രിക്കുന്നവര്‍ക്ക് ആവശ്യമായ പോഷണം മുട്ട കഴിച്ചാല്‍ ലഭിക്കും. മുട്ടയില്‍ വിറ്റാമിന്‍ എ, ഇ, ബി12 എന്നിവ ധാരാളമായിട്ടുണ്ട്. 
 
രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കാതെയും അത് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവില്‍ 210 എംജി കൊളസ്ട്രോളാണ് ഉള്ളത്. എന്നാല്‍ ഇത് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളാണ് എന്നറിഞ്ഞോള്ളൂ‍. മുട്ട ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ നിത്യേന മുട്ട ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.  
 
മുട്ട സ്ഥിരമായി കഴിക്കുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം. ചെറുപ്പകാലത്ത് സ്ഥിരമായ മുട്ട കഴിച്ച ഒരാള്‍ക്ക് പ്രായമായാല്‍ ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങള്‍ 40 ശതമാനം കുറയ്ക്കാനാകും. അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ് മുട്ട. മുട്ടയിലുള്ള മികച്ച നിലവാരമുള്ള മാംസ്യം ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷണമാണ്. സ്ഥിരമായി മുട്ട കഴിച്ചാല്‍, മുടിക്കും നഖത്തിനും കൂടുതല്‍ ഉറപ്പ് ലഭിക്കും. മുടികൊഴിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുട്ട സഹായിക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദിവസം ശുഭമാക്കാന്‍ എന്തെല്ലാം ചെയ്യണം ? അറിയാം ചില കാര്യങ്ങള്‍ !