Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെണ്മയുള്ള പല്ലുകള്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഈ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ!

പല്ല് വെളുപ്പിക്കുന്നതിനായി പ്രകൃതിദത്തമായ രീതിയിലും ആധുനിക വൈദ്യശാസ്‌ത്ര രീതിയിലുമായി പലതരം മാര്‍ഗങ്ങളുമുണ്ട്.

ആരോഗ്യം
, ചൊവ്വ, 3 മെയ് 2016 (16:37 IST)
സൌന്ദര്യ കാര്യത്തില്‍ പല്ലുകള്‍ക്ക് വളരെ പ്രധാന്യമുണ്ട്. പല്ലിന്റെ സൗന്ദര്യം എന്നത് ഒരു വ്യക്തിയുടെ ആകര്‍ഷണത്വം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അമിതമായ മദ്യപാനം, ജങ്ക് ഫുഡ്, പുകവലി എന്നിവ കാരണം പല്ലിന്റെ നിറം മങ്ങുകയോ, അഴുക്ക് പുരളുകയോ ചെയ്യാവുന്നതാണ്‍. ഈ പ്രശ്‌നം പരിഹരിച്ച് പല്ല് വെളുപ്പിക്കുന്നതിനായി പ്രകൃതിദത്തമായ രീതിയിലും ആധുനിക വൈദ്യശാസ്‌ത്ര രീതിയിലുമായി പലതരം മാര്‍ഗങ്ങളുമുണ്ട്. 
 
അല്‍പ്പം അപ്പക്കാരപ്പൊടിയില്‍ ടൂത്ത്ബ്രഷ് മുക്കിയശേഷം അതുപയോഗിച്ച് പല്ലുതേക്കുക. പല്ലുകള്‍ നല്ലപോലെ വെളുക്കും. എന്നാല്‍ വളരെ പെട്ടെന്ന് ഫലം ലഭിക്കണമെങ്കില്‍, അപ്പക്കാരത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രജന്‍ പെറോക്‌സൈഡ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്‍. അതുപോലെ ബ്രഷ് ചെയ്‌തശേഷം അല്‍പ്പം വെളിച്ചെണ്ണയില്‍ പഞ്ഞി മുക്കിയെടുത്ത് ആ പഞ്ഞി ഉപയോഗിച്ച് പല്ലില്‍ ചെറുതായി തുടയ്‌ക്കുക. ഇത് പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.കൊഴുപ്പേറിയതും വിപണിയില്‍ ലഭിക്കുന്ന ജങ്ക് ഫുഡും കഴിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വെന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
 
ദന്ത ഡോക്‌ടറുടെ അടുത്ത് പോകുകയാണെങ്കില്‍ പല്ലിലെ അഴുക്കുകള്‍ നീക്കം ചെയ്തു വെളിപ്പിക്കുന്നതിനുള്ള ചികില്‍സകള്‍ ലഭ്യമാകും. പ്രധാനമായും സൂം വൈറ്റനിങ് എന്ന ചികില്‍സയാണ് ഇപ്പോള്‍ എല്ലാ ദന്തഡോക്‌ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ചില മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ട് പല്ലുകള്‍ കഴുകുകയാണ് ചെയ്യുന്നത്. കൂടാതെ ചില മെഡിക്കല്‍ ടൂത്ത് മൗത്ത് വാഷുകളും പേസ്റ്റുകളും ഉപയോഗിച്ച് പല്ല് വൃത്തിയാക്കാന്‍ സാധിക്കും. പക്ഷെ ഇതിന്റെ ഉപയോഗം ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ആയിരിക്കണമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍