Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ അവസ്ഥയ്ക്ക് ഇനിയും മാറ്റമുണ്ടായില്ലേ ? എങ്കില്‍ ഇതാ അതിനൊരു പ്രതിവിധി !

ക്യാബേജ് ഒരാഴ്ച ഉപ്പിലിട്ടു കഴിയ്ക്കൂ, അപ്പോള്‍...

ഈ അവസ്ഥയ്ക്ക് ഇനിയും മാറ്റമുണ്ടായില്ലേ ? എങ്കില്‍ ഇതാ അതിനൊരു പ്രതിവിധി !
, തിങ്കള്‍, 9 ജനുവരി 2017 (12:27 IST)
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കാബേജ്. ഇലക്കറി വിഭാഗത്തില്‍പ്പെടുന്നതായതുകൊണ്ട് കാബേജിന്റെ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും ചെയ്യും. ക്യാബേജ് സാലഡിലിട്ടും പാകം ചെയ്തുമെല്ലാം കഴിയ്ക്കാവുന്നതാണ്. എന്നാല്‍ അച്ചാറുകളെപ്പോലെ ക്യാബേജും ഉപ്പിലിട്ടു കഴിക്കാം. അത്തരത്തില്‍ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക.
 
സോര്‍ക്രോട്ട് എന്നാണ് ഉപ്പിലിട്ട ക്യാബേജ് അറിയപ്പെടുന്നത്. അച്ചാറുകള്‍ ഉപ്പിലിടുന്ന പോലെതന്നെയാണ് കാബേജും ഉപ്പിലിട്ടു വെക്കേണ്ടത്. എന്നാല്‍ അച്ചാറുകളില്‍ ചേര്‍ക്കുന്നപോലെ മസാലകള്‍ കാബേജില്‍ ചേര്‍ക്കേണ്ടതില്ലെന്നു മാത്രം. അച്ചാറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കില്‍ ഉപ്പിലിട്ട ക്യാബേജ് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. 
 
ദഹനവ്യവസ്ഥയ്ക്ക് ഏറെ ഉത്തമമായ ഒന്നാണ് സോര്‍ക്രോട്ട് അഥവാ ഫെര്‍മെന്റഡ് ക്യാബേജ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പരിഹാരമാണ് ഇത്. മാത്രമല്ല ദിവസവും ഇത് അല്‍പം കഴിയ്ക്കുന്നത് വയറ്റിലും കുടലിലും വരാന്‍ സാധ്യതയുള്ള ക്യാന്‍സറുകളെ തടയുകയും ചെയ്യും. കാബേജില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനീമിയ പോലുള്ള രോഗങ്ങള്‍ തടയുന്നതിനും ഉത്തമമായ ഒന്നാണ് ഇത്. 
 
webdunia
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും കൊളാന്റേയും ശ്വേതാണുക്കളുടേയും ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് സഹായിക്കും. ഇതില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുള്ളതിനാല്‍ പ്രോട്ടീന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലുണ്ടാകുന്ന വീക്കവും നീരും വേദനയുമെല്ലാം തടയുന്നതിനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. 
 
വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ കാഴ്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായകരമാണ്. അതുപോലെ കണ്ണിലുണ്ടാകുന്ന ചുവപ്പിനും തിമിരത്തിനും ചുളിവുകള്‍ക്കുമെല്ലാം ഏറെ ഉത്തമമായ ഒന്നാണ് ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയിനിയെ കൊണ്ട് 'യേസ്' പറയിക്കണോ? ഇതാ ചില സൂത്രവിദ്യകൾ