Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പപ്പായ ശീലമാക്കൂ!

ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ പപ്പായയിലെ വൈറ്റമിന്‍ ബി ഉത്തമമാണ്.

ആരോഗ്യം
, ഞായര്‍, 24 ഏപ്രില്‍ 2016 (14:53 IST)
ഏറെ പോഷകസമ്പന്നമായ ഒരു ഫലമാണ് പപ്പായ. മറ്റ് പഴവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഏറെ അനുയോജ്യമായ ഒന്നാണ് പപ്പായ. ഏല്ലാക്കാലത്തും ലഭിക്കും എന്നതും, വില കുറവാണ് എന്നതും എടുത്ത് ഇതിന്‍റെ പറയേണ്ടുന്ന സവിശേഷതകളാണ്. പപ്പായയുടെ കാമ്പ് മാത്രമല്ല കുരുവും വളരെ പോഷസമൃദ്ധമാണ്.
 
ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ പപ്പായയിലെ വൈറ്റമിന്‍ ബി ഉത്തമമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍‌ ബി 6, വൈറ്റമിന്‍ ബി 1 എന്നിവയുടെ രൂപത്തില്‍ പപ്പായയില്‍ വൈറ്റമിന്‍ ബി അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം എന്നിവ പപ്പായയില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ പപ്പായ കഴിക്കുന്നത് ഫലം നല്കും. മികച്ച ദഹനത്തിനും, മലബന്ധമകറ്റാനും പപ്പായ സഹായകമാണ്.
 
നാരുകള്‍ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് പ്രയാസമുണ്ടാക്കും. ഇത് കുടലില്‍ കുരുങ്ങിക്കിടക്കാനും, അണുബാധയുണ്ടാകാനും കാരണമാകാം. ഈ പ്രശ്നം പരിഹരിക്കാന്‍ പപ്പായ ഉത്തമമാണ്. കുടലില്‍ പഴുപ്പോ, കഫമോ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനും പപ്പായ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമമാര്‍ഗ്ഗമാണ് പപ്പായ കഴിക്കുന്നത്. ഏറെ പോഷകങ്ങളുള്ള പപ്പായയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായിക്കും. 
 
പപ്പായ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി ജലദോഷത്തിനും, ചുമയ്ക്കും ശമനം കിട്ടും. വൈറ്റമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ പപ്പായ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.പപ്പായപോലെ തന്നെ പോഷകപ്രദമാണ് പപ്പായയുടെ കുരുക്കളും. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്ക തകരാറുകള്‍ തടയുകയും, കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു.
 
ശാസ്ത്രീയമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും പലരും ചെയ്യാറുള്ള ഒന്നാണ് പപ്പായക്കുരുക്കള്‍ ഉപയോഗിച്ചുള്ള സന്താന നിയന്ത്രണം. പപ്പായ കുരുക്കള്‍ ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് കുട്ടികളുണ്ടാവുന്നത് തടയുമെന്നൊരു വിശ്വാസം പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam