ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ... അമിതവണ്ണത്തില്‍ നിന്ന് മുക്തി നേടൂ
ഭക്ഷണം കഴിച്ച് വണ്ണം കുറക്കാനുള്ള മാര്‍ഗങ്ങള്‍
വ്യായാമം ചെയ്യുന്നതിന്റെ കൂടെ ഭക്ഷണകാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് മിക്ക ആളുകളും വണ്ണം കുറയ്ക്കുന്നത്. പരിധിയില്‍ കൂടുതല്‍ ഭക്ഷണം കുറക്കുന്നത് ആരോഗ്യത്തെ ബാധിക്കുകയും പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ആരോഗ്യം സംരക്ഷിച്ച് ഭാരം കുറക്കാവുന്നതാണ്. എന്തെല്ലാമാണ് ശരീരം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെന്ന് നോക്കാം.
വെള്ളം: ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ശുദ്ധമായ വെള്ളം കുടിക്കുന്നത്. നമ്മുടെ ശരീരത്തിലെ കലോറി ഇല്ലാതാക്കാന്‍ വെള്ളം സഹായിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
മുള്ളങ്കി: ഫോളിക് ആസിഡ്, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവയാല്‍ സമൃദ്ധമാണ് മുള്ളങ്കി. ഇത് കഴിക്കുന്നതും ആരോഗ്യം നിലനിര്‍ത്തി വണ്ണം കുറക്കാന്‍ സഹായകമാണ്.
ചീര: ഏതു രീതിയില്‍ പാചകം ചെയ്തു കഴിച്ചാലും വളരെ ഗുണപ്രധമായ ഒന്നാണ് ചീര.വൈറ്റമിന്‍ സി,വൈറ്റമിന്‍ കെ, ഫോളിക് ആസിഡ്, ഇരുമ്പ്, മാംഗനീസ് എന്നിവ ചീരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുകയും വണ്ണം കുറക്കുകയും ചെയ്യുന്നു.
കോളിഫ്‌ലവര്‍: പൊട്ടാസ്യം, വൈറ്റമിന്‍ സി, ഫൊളേറ്റ് എന്നിവയുടെ ഖനിയാണ് കോളിഫ്‌ലവര്‍. ഇത് ശരീര ഭാരം കുറയ്ക്കുന്നതിന് വളരെ സഹായകമാണ്.
കാബേജ്: ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ സി, കെ, ബി6, ഫൊളേറ്റ് തുടങ്ങിയവ കാബേജില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി ഇത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ തടയുകയും ചെയ്യും.
മധുരനാരങ്ങ: ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയ്ക്കു പുറമേ ഫൈബറും മധുര നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന നാരങ്ങയുടെ പിങ്ക്, ചുവപ്പ് നിറങ്ങളില്‍ വൈറ്റമിന്‍ എ, ലൈക്കേപിന്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി: ഫൈബര്‍, കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ബ്രൊക്കോളിയില്‍ ധാരാളമായുണ്ട്. ഇത് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതുമൂലം വണ്ണം കുറയുകയും ചെയ്യുന്നു