Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ എട്ടിന്റെ പണി ഉറപ്പ് !

വെള്ളം നന്നായി കുടിച്ചോളൂ... ആരോഗ്യം സുരക്ഷിതമാകും !er day?

Health
, വെള്ളി, 28 ഏപ്രില്‍ 2017 (15:28 IST)
നിർജ്ജലീകരണ എന്ന അവസ്ഥയെ പറ്റി അറിയാമോ? അതികഠിനമായ ചൂടും വരണ്ട കാലാവസ്ഥയും ശരീരത്തിലെ ജലാംശത്തില്‍ കുറവ് എന്നിവ അനുഭവപ്പെടുമ്പോഴാണ് നിർജ്ജലീകരണമുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ മരണത്തിന് തന്നെ കാരണമാകാം. ശരീരത്തിന്റെ ഈ അവസ്ഥയെ മാറ്റാന്‍ ധാരളം വെള്ളം കുടിക്കണം. ദാഹിക്കുമ്പോള്‍ മാത്രമല്ല വെള്ളം കുടിക്കേണ്ടത്, പകരം അതിന് ഒരു നിശ്ചിത അളവ് തന്നെയുണ്ട്. 
 
ആരോഗ്യത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വെള്ളത്തിനുമുണ്ട്. ഒരു ദിവസം രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്‌ക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്‍. ഇത്തരത്തില്‍  
 ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വെള്ളം ശരീരത്തിലെത്തുന്നത്‌ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.
 
ശരീരത്തിൽ നിന്ന് ജലം വിയര്‍പ്പ്, മൂത്രം, എന്നിവയിലൂടെ പുറം തള്ളപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഓരോ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലത്തിന്റെ അളവിലും വ്യത്യാസമുണ്ട്. ഈ അളവിനെ പറ്റി പലതരം അഭിപ്രായങ്ങളുമുണ്ട്. ഹെൽത്ത് അതോറിറ്റികൾ സാധാരണയായി പറയുന്നത് ഒരു വ്യക്തി ഒരു ദിവസം ഒന്‍പത് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ്. വെള്ളം നന്നായി കുടിക്കുന്ന ഒരാളുടെ ശരീരത്തില്‍ ഒരു വിധത്തിലുള്ള രോഗങ്ങളും ഉണ്ടാകില്ലെന്ന് അഭിപ്രായമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന്റെ ഹൃദയം മുറിവേ‌ൽക്കാതെ 'ബ്രേക് അപ്' ആകണോ? ഇതാ വഴികൾ