മുടി വളരാൻ പല വഴികളും നോക്കുന്നവരുണ്ട്. അക്കൂട്ടർക്ക് മികച്ച ഓപ്‌ഷനാണ് റോസ്മേരി വാട്ടർ. ഇതൊരു സസ്യമാണ്. റോസ്മേരി വാട്ടർ മുടികൊഴച്ചിൽ ഇല്ലാതാക്കും മുടി വളരാനും സഹായിക്കും. ചൂടുവെള്ളത്തിൽ റോസ്മേരി കുതിർത്ത് തലയിൽ വെറുതെ തേച്ചാൽ പോലും ഗുണമുണ്ടാകും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആൽക്കലോയ്ഡുകളാണ് മുടി വളരാൻ സഹായിക്കുന്നത്.
ഇത് തലയോട്ടിയിൽ പുരട്ടുമ്പോൾ രക്തപ്രവാരം വർദ്ധിയ്ക്കുന്നതാണ് മുടി വളരാൻ കാരണമാകുന്നത്. തലയോട്ടിയിൽ ധാരാളം രക്തക്കുഴലുകളുണ്ട്. ഈ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വർദ്ധിപ്പിയ്ക്കാൻ ഇത് സഹായിക്കുന്നു. ഹെയർ റൂട്ടിന് ആവശ്യമായ ഓക്‌സിജൻ, പോഷകങ്ങൾ എന്നിവ ലഭിയ്ക്കും. ഇതിലൂടെ മുടിയിഴകൾ വളരും. തലയിൽ തേയ്ക്കാൻ ഓയിൽ ആയി ഉപയോഗിക്കാവുന്നതാണ്. റോസ്മേരി വെള്ളം വീട്ടിൽ ഉണ്ടാക്കാൻ ചെയ്യേണ്ടതെന്ത്?
* 3 കപ്പ് വെള്ളം ആണ് ആദ്യം വേണ്ടത്.
* പുതിയ റോസ്മേരിയുടെ 2 വള്ളി എടുക്കുക.
* എടുത്ത വെള്ളം തിളപ്പിക്കുക.
* ഇതിലേക്ക് റോസ്മേരി വള്ളിയുടെ ഇടുക.
* റോസ്മേരി പൂർണ്ണമായും മുങ്ങുന്ന രീതിയിൽ വേണം ഇടാൻ.
* ശേഷം തീ ഓഫാക്കി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക.
* തണുത്ത ശേഷം സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക.
* മിശ്രിതം 2 ആഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
* ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.