Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയ്ക്ക് നിങ്ങളോടുള്ള സ്‌നേഹം കുറയുന്നതായി തോന്നിയോ ? ഉറപ്പിച്ചോളൂ... അതുതന്നെ കാരണം!

ബഹുമാനം ഭര്‍ത്താവിനോട് മാത്രം പോര തിരിച്ച് ഭര്‍ത്താവിന് ഭാര്യയോടും വേണം

ഭാര്യയ്ക്ക് നിങ്ങളോടുള്ള സ്‌നേഹം കുറയുന്നതായി തോന്നിയോ ? ഉറപ്പിച്ചോളൂ... അതുതന്നെ കാരണം!
, വെള്ളി, 15 ജൂലൈ 2016 (16:30 IST)
ഏറ്റവും പവിത്രമായ ഒന്നാണ് ഭാര്യാ-ഭര്‍തൃബന്ധം. ആ ബന്ധത്തിലുള്ള വിശ്വാസം ഇരുവര്‍ക്കും നഷ്ടപ്പെട്ടാല്‍ പിന്നീടുള്ള ജീവിതം നരക തുല്യമായിരിക്കും എന്നതാണ് സത്യം. ഭാര്യ ജീവനുതുല്യം തങ്ങളെ സ്‌നേഹിക്കണം എന്നതായിരിക്കും ഓരോ ഭര്‍ത്താവും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരുടേയും കാര്യത്തില്‍ ഇത്തരമൊരു  സ്‌നേഹവും വിശ്വാസവും ഉണ്ടാവണം എന്നില്ല. പെട്ടെന്നൊരു ദിവസം ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹം കുറയുന്നു. എന്തായിരിക്കാം ഇതിനു കാരണം? എന്നാല്‍ ഭാര്യമാരില്‍ ഇത്തരം മാറ്റങ്ങള്‍ പ്രകടമാകാന്‍ എന്തെല്ലാമാണ് കാരണങ്ങളെന്ന് നോക്കൂ.
 
ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിശ്വാസ വഞ്ചന. എത്രയൊക്കെ സ്‌നേഹിച്ചില്ലെങ്കിലും ഒരു സ്ത്രീയും പൊറുക്കാത്ത കാര്യമാണ് ഇത്. അതുപോലെ ബഹുമാനം ഭര്‍ത്താവിനോട് മാത്രം പോര തിരിച്ച് ഭര്‍ത്താവിന് ഭാര്യയോടും വേണം. ഇത്തരത്തിലുള്ള ബഹുമാനം നഷ്ടപ്പെടുന്നതും പലപ്പോഴും അത് വെറുപ്പിലേക്ക് മാറുന്നു. മറ്റൊരു പ്രധാന കാര്യമാണ് സാമ്പത്തികമായ കാര്യങ്ങളില്‍ ഭാര്യയറിയാതെ തിരിമറി നടത്തുന്നത്. ഇതുമൂലം കുടുംബത്തില്‍ വഴക്കും വെറുപ്പും ഉണ്ടാകുന്നതിന് കാരണമാകുന്നു.  
 
ഭര്‍ത്താവിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. പലപ്പോഴും കുടുംബത്തിന്റെ യാതൊരു വിധ കാര്യങ്ങളും ശ്രദ്ധിക്കാതെ നടക്കുന്ന ഭര്‍ത്താവിനെ പല ഭാര്യമാരും വെറുക്കുന്നുണ്ട്. അതുപോലെ തന്റെ എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് കൈകടത്തുന്നതും പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് ഒരു വിധത്തിലുള്ള വിലയും കല്‍പ്പിക്കാത്തത് പലപ്പോഴും വെറുപ്പ് തോന്നാന്‍ കാരണമാകുന്നു. കൂടാതെ ഒന്നിനും കൊള്ളാത്ത ഭാര്യയെന്ന ഭര്‍ത്താവിന്റെ പരിഹാസവും പലപ്പോഴും ഭാര്യമാരില്‍ ഭര്‍ത്താവിനെ വെറുക്കാനുള്ള കാരണമുണ്ടാക്കുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര ശ്രമിച്ചാലും പുകവലി ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലേ ? എങ്കില്‍ ഇതൊന്നും പരീക്ഷിച്ചു നോക്കൂ