ചിപ്സ് കഴിക്കില്ല, മധുരം കഴിക്കില്ല; ഒരു സ്പൂണ്‍ ചോറും എണ്ണയില്ലാത്ത ചപ്പാത്തിയും - മമ്മൂട്ടിയുടെ ആഹാരരീതികള്‍ !

Webdunia
വെള്ളി, 7 ജൂണ്‍ 2019 (15:44 IST)
ഏറ്റവും ക്ലീഷേ ആയ ഒരു ചോദ്യമുണ്ട് മലയാള സിനിമയില്‍. അത് മമ്മൂട്ടിയുടെ സൌന്ദര്യത്തിന്‍റെ രഹസ്യം എന്താണ് എന്നതാണ്. ചോദിച്ചുചോദിച്ച് പഴകിയ, ഒരായിരം വട്ടം മമ്മൂട്ടി തന്നെ മറുപടി പറഞ്ഞിട്ടുള്ള ആ ചോദ്യം തന്നെയാണ് മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ഏതൊരു മലയാളിയുടെയും നാവില്‍ പക്ഷേ ആദ്യം വരുന്നത്.
 
എഴുപതുകളില്‍ അഭിനയം തുടങ്ങിയ മമ്മൂട്ടി ഇപ്പോഴും മലയാളത്തിന്‍റെ ഹോട്ട് സ്റ്റാറായി നില്‍ക്കുന്നതിന്‍റെ പ്രധാന രഹസ്യം ഒരു ദിവസം പോലും മുടങ്ങാത്ത വ്യായാമമാണ്. ദിവസം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമ ചെയ്യുന്നതാണ് ആ ശരീരസൌന്ദര്യത്തിന്‍റെ പ്രധാന രഹസ്യം.
 
മറ്റൊന്ന് ചിട്ടയായ ആഹാര രീതിയാണ്. വളരെ കര്‍ശനമായ ഡയറ്റ് ആണ് മമ്മൂട്ടി പിന്തുടര്‍ന്ന് പോരുന്നത്. ജങ്ക് ഫുഡില്‍ നിന്നും കാര്‍ബോ ഹൈഡ്രേറ്റ് ആഹാരങ്ങളില്‍ നിന്നും പൂര്‍ണമായ അകലം പാലിക്കാന്‍ മെഗാസ്റ്റാറിന് കഴിയുന്നു. ചിപ്സും എണ്ണയില്‍ വറുത്തെടുത്ത മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മമ്മൂട്ടി കഴിക്കാറില്ല. മധുരവും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 
 
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഒരാള്‍ ഒരിക്കല്‍ മമ്മൂട്ടി ആഹാരം കഴിക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞത്രേ. ഒരു ചപ്പാത്തിയും ഒരു സ്പൂണ്‍ ചോറുമായിരുന്നു മമ്മൂട്ടിയുടെ ഭക്ഷണം. താന്‍ തനിക്കിഷ്ടമുള്ള ആഹാരം ദിവസവും വയറുനിറയെ കഴിക്കുന്നു എന്നും എന്നാല്‍ താന്‍ ദൈവത്തേപ്പോലെ കരുതുന്ന മമ്മുക്ക പേരിനുപോലും ആഹാരം കഴിക്കുന്നില്ലെന്നും കണ്ടാണ് അയാള്‍ കരഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം
Show comments