Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ ഇതാ...

മോഹൻലാൽ
, വെള്ളി, 7 ജൂണ്‍ 2019 (10:32 IST)
ഏകദേശം ഒരേകാലത്താണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിലേക്ക് വന്നത്. രണ്ട് പേരുടേയും വളർച്ച പെട്ടന്നായിരുന്നു. മലയാള സിനിമയിലെ ഇപ്പോഴും താങ്ങിനിർത്തുന്നത് മമ്മൂട്ടിയും മോഹൻലാലും ആണെന്ന് തന്നെ പറയേണ്ടി വരും. 
 
സിനിമകളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ തല്ലാണെങ്കിലും പരസ്പരം സ്നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹന്‍ലാല്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെ ഇഷ്ടപെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.
 
മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലില്‍ മമ്മൂട്ടി സ്‌പെഷ്യല്‍ പതിപ്പിന് വേണ്ടിയാണ് തനിക്ക് എറ്റവും ഇഷ്ടപ്പെട്ട് അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത്.
 
ന്യൂ ഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് ആ 5 ചിത്രങ്ങള്‍.മമ്മൂട്ടി സിനിമയില്‍ എത്തിയതിന്റെ 48ആം വര്‍ഷമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്വാല ഗുട്ടയുമായി പ്രണയത്തിലാണോ? ഭാര്യയെ ഒഴിവാക്കിയത് ഇതിനു വേണ്ടിയോ? - പ്രതികരണവുമായി വിഷ്ണു വിശാൽ