Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുമാറാത്ത ചുമയാണോ നിങ്ങളുടെ പ്രശ്നം? ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ!

ആരോഗ്യപരമായ പല ഗുണങ്ങളും കര്‍പ്പൂരത്തിനുണ്ട്

കര്‍പ്പൂരം
, ഞായര്‍, 15 മെയ് 2016 (14:13 IST)
സാധാരണയായി പൂജാദികര്‍മങ്ങള്‍ക്കാണ്‌ പ്രധാനമായും കര്‍പ്പൂരം ഉപയോഗിയ്‌ക്കുന്നത്‌. എന്നാല്‍, ആരോഗ്യപരമായ പല ഗുണങ്ങളും കര്‍പ്പൂരത്തിനുണ്ട്. അതുകൊണ്ടുതന്നെ പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന കൂട്ടാണ്‌ കര്‍പ്പൂരം. ചര്‍മ,കേശ സംരക്ഷണഗുണങ്ങളേറെയുള്ള കര്‍പ്പൂരം മറ്റു പല അസുഖങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
 
ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഇത് വെള്ളത്തിലിട്ട് ആവി പിടിയ്ക്കുന്നതു മൂലം ശ്വാസകോശത്തിന് ശ്വാസനാളത്തില്‍ ഒരു ആവരണമുണ്ടാകുകയും ചുമയ്ക്കാനുള്ള തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനും നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ചൊറിയുള്ള ഭാഗത്ത് കര്‍പ്പൂരം പൊടിച്ച് പുരട്ടുന്നത് ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്നു.
 
ഗര്‍ഭകാലത്തെ വേദനകള്‍ക്ക് കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ സിന്തെറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് തണുത്ത ശേഷം കാലുകള്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത് വേഗത്തില്‍ വേദനയെ ശമിപ്പിക്കുന്നു. മുഖക്കുരു, മുഖക്കുരുവിന്‍റെ പാടുകള്‍ എന്നിവ അകറ്റുന്നതിന് അല്പം കര്‍പ്പൂരവും ഏതാനും തുള്ളി ഫേസ് ഓയിലും ചേര്‍ത്ത് മസാജ് ചെയ്യുക. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവയും ഇതിനായി ഉപയോഗിക്കാവുന്നതാണ്‍. 
 
കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കും. മസാജ് ഓയിലില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാനും സഹായകമാണ്. കൂടാതെ കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫക്കെട്ടിന് ഏറ്റവും ഉത്തമമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് കര്‍പ്പൂരം. ഇതിനായി കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ അല്പം സിന്തറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും തിരുമ്മുക. ഇത് വേഗത്തില്‍ കഫത്തെ ശമിപ്പിക്കുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ കൊലപാതകം: ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരും പ്രതികളല്ല; കൊലയാളിയുടെ ഡി എന്‍ എ ഫലം പുറത്ത്