Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈഗ്രെയ്ന്‍ മൂലം വിഷമിക്കുകയാണോ ? ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍

പാലില്‍ കുരുമുളകും ഗ്രാമ്പുവും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഫലം അത്ഭുതകരം

milk
, ബുധന്‍, 23 നവം‌ബര്‍ 2016 (14:46 IST)
പോഷക ഗുണങ്ങളില്‍ ഏറെ മുന്നിലാണ് പാലിന്റെ സ്ഥാനം. പല അസുഖങ്ങള്‍ക്കുമുള്ള ഒരു ഔഷധം കൂടിയാണ് ഇത്. എന്നാല്‍ പാലില്‍ അല്‍പ്പം കുരുമുളകും ഗ്രാമ്പുവും ചേര്‍ത്തു തിളപ്പിച്ചു കുടിക്കുന്നതിലൂടെ പല ഗുണങ്ങളുമാണ് ലഭിക്കുക, എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
മൈഗ്രയ്ന്‍ പോലുള്ള പ്രശ്നം അനുഭവിക്കുന്നവര്‍ക്ക് വളരെ ഉത്തമമായ ഒന്നാണ് പാലില്‍ കുരുമുളകു ചേര്‍ത്തു തിളപ്പിച്ചു കുടിക്കുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതു പെട്ടന്നു തന്നെ രോഗശമനം ലഭിക്കാന്‍ സഹായിക്കും. സ്ഥിരമായി ജലദോഷം പിടിപെടുന്നവര്‍ക്കും ഇതു പരീക്ഷിക്കാം. മൂക്കടപ്പ് അകറ്റാനും ഇത് സഹായകമാണ്.
 
അണുബാധകള്‍ തടയുന്നതിനും എല്ലുതേയ്മാനത്തിനുള്ള മികച്ച പ്രതിവിധിയായും ഈ പാനിയം ഉപയോഗിക്കാവുന്നതാണ്. കൂടാതെ തൊണ്ടവേദനയ്ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ് ഇത്. അതുപോലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മികച്ച ഒരു പാനീയം കൂടിയാണ് ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെപ്‌സി, സ്‌പ്രൈറ്റ് തുടങ്ങി അഞ്ച് ശീതളപാനീയങ്ങളില്‍ മാരകവിഷാംശം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്